Share this Article
image
ഓസ്‌കർ: '2018' ഇന്ത്യയുടെ ഔദ്യോഗിക എൻട്രി
വെബ് ടീം
posted on 27-09-2023
1 min read
2018 NOMINATED FOR OSCAR FROM INDIA

ന്യൂഡൽഹി: കേരളം നേരിട്ട മഹാപ്രളയം പശ്ചാത്തലമായ ജൂഡ് ആന്തണി  ചിത്രം '2018' ഓസ്കറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുത്തു. ഗിരീഷ് കർണാട് നയിക്കുന്ന കമ്മിറ്റിയാണ് ചിത്രം തിരഞ്ഞെടുത്തത്.ഷോർട്ട് ലിസ്റ്റ് ചെയ്ത 22 സിനിമകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വിദേശ ചിത്രത്തിനുള്ള എൻട്രിയാണ്.

30 കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്‌സ്ഓഫീസില്‍ 200 കോടി സ്വന്തമാക്കി, പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടുകയും ചെയ്തു.

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, അപര്‍ണ്ണ ബാലമുരളി, തന്‍വി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ജാഫര്‍ ഇടുക്കി, അജു വര്‍ഗ്ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിത കോശി തുടങ്ങി മലയാളത്തിലെ മുന്‍നിരതാരങ്ങളെ അണിനിരത്തി ഒരുക്കിയ '2018' മെയ് 5 -നാണ് തിയറ്റര്‍ റിലീസ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories