Share this Article
നടി ഹരിത ജി നായർ വിവാഹിതയായി, വരൻ 'ദൃശ്യം 2' എഡിറ്റർ
വെബ് ടീം
posted on 08-11-2023
1 min read
ACTRESS HARITHA G NAIR MARRIAGE

സീരിയൽ താരം ഹരിത ജി നായർ വിവാഹിതയായി. സിനിമ എഡിറ്റർ വിനായകൻ ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു വിവാഹം. 

സാധാരണ വിവാഹ വധുവിൽ ‌നിന്ന് വ്യത്യസ്തമായ ലുക്കാണ് ഹരിത വിവാഹത്തിന് തെരഞ്ഞെടുത്തത്. പട്ടുസാരിയിൽ നിന്ന് മാറി വെള്ള ‌ദാവണിയിലാണ് താരം എത്തിയത്. ഹരിതയോട് മാച്ച് ചെയ്യുന്ന വെള്ള കുർത്തയാണ് വിനായകൻ ധരിച്ചത്. സീരിയൽ രം​ഗത്തെ നിരവധി പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. 

കസ്തൂരിമാൻ എന്ന സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഹരിത അഭിനയരംഗത്തെത്തുന്നത്. തിങ്കള്‍ക്കലമാന്‍, ശ്യാമാമ്പരം തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. . ജീത്തു ജോസഫ് സിനിമകളുടെ സ്ഥിര സാന്നിധ്യമാണ് വിനായക്. ദൃശ്യം 2, ട്വൽത് മാൻ തുടങ്ങിയ സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. നുണക്കുഴി​യും, നേരവും ആണ് വിനായകിന്റെ പുതിയ ചിത്രങ്ങൾ. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories