Share this Article
image
The Hunt for Veerappa : രാജ്യത്തെയാകെ വിറപ്പിച്ച കൊള്ളക്കാരന്റെ കഥയുമായി നെറ്റ്ഫ്‌ളിക്‌സ്
The Hunt for Veerappa ; Watch On Netflix

ഒരു കാലത്ത് രാജ്യത്തെയാകെ വിറപ്പിച്ച കൊള്ളക്കാരന്റെ കഥയുമായി നെറ്റ്ഫ്‌ളിക്‌സ്. രാജ്യത്തിനകത്തും പുറത്തും ഏറ്റവും കുപ്രസിദ്ധി നേടിയിട്ടുള്ള കൊള്ളക്കാരന്‍ വീരപ്പനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുമായാണ് നെറ്റ്ഫ്‌ളിക്‌സ് എത്തിയിട്ടുള്ളത്.

ദി ഹണ്ട് ഫോര്‍ വീരപ്പന്‍ എന്ന് പേരിട്ടിട്ടുള്ള ഡോക്യുമെന്ററി ഈ മാസം നാലു മുതലാണ് സ്ട്രീമിംഗ് ആരംഭിച്ചത്.സെല്‍വമണി സെല്‍വരാജാണ് ഈ ഡോക്യുമെന്ററിയുടെ സംവിധാനം. വീരപ്പനെ പിടികൂടാനായി നടത്തിയ ഓപ്പറേഷന്‍ കൊക്കൂണ്‍ എന്ന പേരിലുള്ള ദൗത്യവും ഈ ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നുണ്ട്.

രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഒരു കൊള്ളക്കാരനെ പിടികൂടാനായി ഏറ്റവും കൂടുതല്‍ പണം മുടക്കിയതും വീരപ്പന് വേണ്ടിയാണ്.1952ല്‍ കര്‍ണാടക കൊല്ലേഗലയിലെ ഗോപിനാഥം എന്ന ഗ്രാമത്തില്‍ ഒരു തമിഴ് കുടുംബത്തില്‍ ജനിച്ച മുനിസ്വാമി വീരപ്പന്‍ തന്റെ അമ്മാവന്റെ പാത പിന്തുടര്‍ന്നാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് വരുന്നത്.

വീരപ്പന്റെ അമ്മാവനായ സാല്‍വൈ ഗൗണ്ടര്‍ വനംവേട്ടക്കാരനും ചന്ദനത്തടി കടത്തുകാരനും ആയിരുന്നു.അങ്ങനെ അമ്മാവന്റെ സഹായിയായി വനംകൊള്ളയിലേക്ക് തിരിഞ്ഞ വീരപ്പനും ആദ്യകാലത്ത് ചന്ദനത്തടിയും ആനക്കൊമ്പുമായിരുന്നു പ്രധാമായും കൊള്ളയടിച്ചത്.

പത്താം വയസിലാണ് തന്റെ ജീവിതത്തിലെ ആദ്യ ആനവേട്ട വീരപ്പന്‍ നടത്തുന്നത്.പത്താം വയസില്‍ ഗോപിനാഥത്ത് ഒരു കൊമ്പനാനയെ വെടിവച്ചിട്ട് കൊമ്പെടുത്തതായിരുന്നു ആ സംഭവം. ഒടുക്കം അമ്മാവന്റെ സംഘത്തില്‍ നിന്ന് മാറി സ്വയം കൊള്ളയടിക്കാന്‍ ആരംഭിച്ചു.രണ്ടായിരം-മൂവായിരം ആനകളെയാണ് പിന്നീടുള്ള കാല്‍നൂറ്റാണ്ട് കാലം കൊണ്ട് വീരപ്പന്‍ കൊലപ്പെടുത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്.

65,000 ചന്ദനവും കടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.ഇന്ന് അതിന് ഏതാണ്ട് 150 കോടിയോളം രൂപ വരും. തന്റെ പതിനേഴാം വയസിലാണ് വീരപ്പന്‍ ആദ്യ കൊലപാതകം നടത്തുന്നത്. ഫോറസ്റ്റ്ഓഫീസര്‍മാരും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ184 ആളെ കൊലചെയ്തുവെന്നാണ് പറയപ്പെടുന്നത്. വീരപ്പന്‍ ആദ്യമായി പോലീസിന്റെ വലയില്‍ വീഴുന്നത് 1986ലാണ്. എന്നാല്‍ കസ്റ്റഡിയില്‍ നിന്നും ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories