Share this Article
ട്വിറ്ററില്‍ തരംഗമായി ഫഹദ് ഫാസില്‍;വില്ലന്‍ കഥാപാത്രം ഫഹദിന് സമ്മാനിച്ചത് നായകപരിവേഷം
Mammannan Movie ; Fahadh Faasil's Villain Character wins lots of hearts

അടുത്ത കാലത്തൊന്നും ഇത്രയും നായക പരിവേഷം ലഭിച്ച മറ്റൊരു വില്ലന്‍ കഥാപാത്രമില്ല. മാമന്നന്‍ എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രമാണ് ഫഹദ് ഫാസിലിന് നായകപരിവേഷം സമ്മാനിച്ചത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫഹദ് ഫാസിലാണ് ട്വിറ്ററില്‍ തരംഗം. മാമന്നന്‍ എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രം ഫഹദ് ഫാസിലിന് അത്രയേറെ ഹീറോ പരിവേഷം നല്‍കിക്കഴിഞ്ഞു.മാമന്നന്‍ ഒടിടി റീലീസായതിന് പിന്നാലെയാണ് ഫഹദ് ഫാസിലെന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായത്.സിനിമയില്‍ ഫഹദ് അവതരിപ്പിച്ച രത്‌നവേല്‍ എന്ന ക്രൂര കഥാപാത്രത്തിന് ഹീറോ പരിവേഷം നല്‍കിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍  നിറയുന്നത്.

ചിത്രത്തിലൂടെ സംവിധായകന്‍ മാരി സെല്‍വരാജ് എന്ത് സന്ദേശമാണോ സമൂഹത്തിന് നല്‍കാനാഗ്രഹിച്ചത് അതിന് നേര്‍വിപരീതമാണ് ഇവിടെ സംഭവിക്കുന്നതെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്.പ്രേക്ഷകര്‍ വെറുക്കാന്‍ വേണ്ടി സംവിധായകന്‍ സൃഷ്ടിച്ച കഥാപാത്രത്തെ ഇപ്പോള്‍ നായകനേക്കാള്‍ മുകളിലായാണ് ആളുകള്‍ പ്രതിഷ്ഠിക്കുന്നത്.

ആളുകളെ ജാതിയുടെ വലുപ്പം മാത്രം വച്ച് കാണുന്ന ആളാണ് ചിത്രത്തിലെ വില്ലനായ രത്‌നവേല്‍.സങ്കീര്‍ണതകള്‍ ഏറെ നിറഞ്ഞ ഈ കഥാപാത്രത്തെ ഫഹദ് തന്റെ പ്രകടനം കൊണ്ട് വേറിട്ട തലത്തിലെത്തിച്ചു. സിനിമ ഇറങ്ങുമ്പോള്‍ ഏത് കഥാപാത്രത്തെ വെറുക്കണമെന്നാണോ സംവിധായകന്‍ ആഗ്രഹിച്ചത് ഈ കഥാപാത്രത്തെയാണ് ആളുകള്‍ ഇപ്പോള്‍ ആഘോഷിക്കുന്നത്.

അടുത്ത കാലത്തൊന്നും ഇത്രയും നായകപരിവേഷം ലഭിച്ച മറ്റൊരു വില്ലന്‍ കഥാപാത്രം ഉണ്ടായിട്ടില്ല.തമിഴ്‌നാട്ടില്‍ പലയിടങ്ങളിലും ഫഹദ് ഫാസില്‍ ചിത്രവുമായി ഫളക്‌സുകള്‍ ഉയര്‍ന്നുകഴിഞ്ഞു.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories