അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സുകുമാർ സംവിധാനം ചെയ്ത പുഷ്പ 2 ലോകമെമ്പാടുമുള്ള പതിനായിരത്തോളം സ്‌ക്രീനുകളിൽ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്.
3 മണിക്കൂറും 20 മിനിറ്റും ദൈർഘ്യമുള്ള ചിത്രത്തിന് ആരാധകരെ ആവേശത്തിലാക്കാൻ കഴിഞ്ഞു എന്നാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ.
അല്ലു അർജുന് മികച്ച നടനുള്ള ദേശീയ അവാർഡ് നൽകണം,. ഫഹദ് ഫാസിലിൻ്റെ അഭിനയം വേറെ ലെവൽ എന്നൊക്കെയാണ് സിനിമ കണ്ട് ഇറങ്ങുന്ന പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
ആദ്യ ദിനം തന്നെ പുഷ്പ 2 200 കോടി കളക്ഷൻ നേടി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഇന്ത്യന്‍ ബോക്‌സോഫീസില്‍നിന്ന് മാത്രം 175.1 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ. എസ് എസ് രാജമൗലിയുടെ ആർആർആർ സിനിമയുടെ ആദ്യദിന കളക്ഷൻ റെക്കോഡ് (156 കോടി) പുഷ്പ തകർത്തു.
ആന്ധ്രാപ്രദേശ്, തെലങ്കാന, ബെംഗളൂരു എന്നിവിടങ്ങളിലെ പ്രത്യേക പ്രീമിയര്‍ ഷോകള്‍ വഴി 10.1 കോടി രൂപയാണ് ചിത്രം നേടിയത്. ബാക്കി 165 കോടിയാണ് ഇന്നലെ ഇന്ത്യയില്‍ നിന്നുള്ള കളക്ഷന്‍.
ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് പുഷ്പ 2. ഹിന്ദിയിലും തെലുങ്കിലും ആദ്യ ദിവസം. 50 കോടി കളക്ഷൻ നേടുന്ന ആദ്യ ചിത്രമെന്ന റെക്കോർഡാണ് പുഷ്പ 2 സ്വന്തമാക്കിയത്.
85 കോടിയാണ് ചിത്രം തെലുങ്ക് സംസ്ഥാനങ്ങളില്‍നിന്ന് നേടിയത്. ഹിന്ദി പതിപ്പിന്റെ ആദ്യ ദിന കളക്ഷന്‍ 67 കോടിയാണ്. ഇതോടെ ഷാരൂഖ് ഖാന്റെ ജവാന്റെ 64 കോടിയുടെ റെക്കോര്‍ഡ് മറികടക്കാനും ഹിന്ദി പതിപ്പിനായി. തമിഴില്‍ നിന്നും ആദ്യ ദിനം ഏഴ് കോടിയാണ് ലഭിച്ചത്. മലയാളത്തില്‍ നിന്നും അഞ്ച് കോടിയും കര്‍ണാടകയില്‍നിന്ന് ഒരു കോടിയും ചിത്രം നേടി.
ഹിന്ദി ബോക്‌സ് ഓഫീസിൽ ഏറ്റവും വലിയ ഓപ്പണിംഗ് ദിന കളക്ഷൻ നേടിയ തെന്നിന്ത്യൻ സിനിമയായും പുഷ്പ 2 മാറി. പ്രഭാസിൻ്റെ കൽക്കി 2898 AD യുടെ റെക്കോർഡ് ആണ് പുഷ്പ 2 തകർത്തത്.
അല്ലു അർജുൻ്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആയിരുന്നു പുഷ്പ 2, ആഗോളതലത്തിൽ സുകുമാറിൻ്റെ സിനിമ. ഈ സാഹചര്യത്തിൽ ആ പ്രതീക്ഷ സഫലമാക്കി ബോക്‌സ് ഓഫീസിൽ പണമഴ പെയ്യുകയാണ്.
പുഷ്പ 2 ബോക്‌സ് ഓഫീസിൽ കൂടുതൽ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കളക്ഷൻ ഇതേ വേഗതയിൽ പോയാൽ ഒരാഴ്ചയ്ക്കുള്ളിൽ 1000 കോടി കളക്ഷൻ നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.