Share this Article
മരിക്കുന്നതിന് തൊട്ടുമുൻപ് പങ്കുവച്ചത് മകളുടെ ചിത്രം; അപർണയുടെ മരണം വിശ്വസിക്കാനാവാതെ പ്രേക്ഷകർ
വെബ് ടീം
posted on 01-09-2023
1 min read
actress aparna nairs last instagram post

സിനിമ- സീരിയൽ നടി അപർണ നായരുടെ മരണ വാർത്ത അറിഞ്ഞതിന്റെ ഷോക്കിൽ നിന്ന് ആരാധകരും പ്രേക്ഷകരും ഇപ്പോഴും മുക്തി നേടിയിട്ടില്ല. രാത്രിയോടെയാണ്  തിരുവനന്തപുരത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ അപർണയെ കണ്ടെത്തിയത്. ഇപ്പോൾ വേദനയാവുന്നത് അപർണ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ്. മകളുടെ സന്തോഷ ചിത്രമാണ് അപർണ പോസ്റ്റ് ചെയ്തത്. 

‘‘എന്റെ ഉണ്ണി കളി പെണ്ണ്’’ എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങൾ. പട്ടുപാവാട അണിഞ്ഞ് നിൽക്കുന്ന അപർണയുടെ ഇളയ മകളെയാണ് ചിത്രത്തിൽ കാണുന്നത്. പോസ്റ്റിന് താഴെ താരത്തിന് ആദരാഞ്ജലി അർ‌പ്പിച്ചുകൊണ്ട് നിരവധി പേരാണ് കമന്റുകൾ ചെയ്യുന്നത്. ഈ കുഞ്ഞിനെ തനിച്ചാക്കി പോകാൻ എങ്ങനെ തോന്നി എന്നാണ് ആരാധകർ ചോദിക്കുന്നത്.

അപർണയുടെ പോസ്റ്റ് ഇവിടെ ക്ലിക്ക് ചെയ്തു കാണാം  

ഇൻസ്റ്റ​ഗ്രാമിൽ സജീവമായ താരം തന്റെ കുടുംബത്തിന്റെ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഭർത്താവിനും രണ്ട് പെൺമക്കൾക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ഇൻസ്റ്റ​ഗ്രാം ഫീഡാകെ. അപർണയുടെ മരണം ആരാധകർക്ക് ഞെട്ടലാവുകയാണ്. 

കരമന തളിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അപർണയുടെ മൃതദേഹം കണ്ടെത്തിയത്.  സംഭവ സമയത്ത് വീട്ടിൽ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി വിവരമുണ്ട്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളിൽ നിന്ന് പൊലീസ്  മൊഴിയെടുത്തു.  അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി, മേഘതീർഥം, മുദ്ദുഗൗ, തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories