കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം പുതിയ ചിത്രവുമായി സന്തോഷ് പണ്ഡിറ്റ്. ആതിരയുടെ മകള്‍ അഞ്ജലി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ മാസം 21ന് റിലീസാകും. ശ്രീകൃഷ്ണ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് പണ്ഡിറ്റ് തന്നെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, ഗാനരചന, സംഗീതം, ആലാപനം, എഡിറ്റിംഗ്, വസ്ത്രാലങ്കാരം, നിര്‍മ്മാണം തുടങ്ങിയവ നിര്‍വ്വഹിക്കുന്ന ചിത്രം യൂട്യൂബിലൂടെ രണ്ട് ഭാഗങ്ങളായാണ് റിലീസിനെത്തുന്നത്. സന്തോഷ് പണ്ഡിറ്റിന്റെ 11-ാമത്തെ ചിത്രമാണിത്. വെറും 5 ലക്ഷം രൂപ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സന്തോഷ് തന്നെ നായകനാകുന്ന സിനിമയില്‍ നിമിഷ, ട്വിങ്കിള്‍, തേജസ്വിനി എന്നിവരാണ് നായികമാര്‍. വിവാഹ മോചിതരോ വിധവകളോ ആയ സ്ത്രീകള്‍ ഒറ്റയ്ക്ക് താമസിക്കുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ സിനിമയില്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.