Share this Article
image
വിവാദങ്ങൾക്ക് ദളപതി സ്റ്റൈൽ മറുപടി; ലിയോ സക്സസ് മീറ്റിൽ തകർപ്പൻ പ്രസംഗം നടത്തി വിജയ്
വെബ് ടീം
posted on 01-11-2023
1 min read
  What Vijay Said At 'Leo' Success Meet? Highlights From His Speech

ദളപതി വിജയ് സംവിധായകൻ ലോകേഷ് കനകരാജുമായി ചേർന്ന് ഒരുക്കിയ രണ്ടാമത്തെ ചിത്രം ലിയോയും വലിയ വിജയം നേടി മുന്നേറുകയാണ്. ആഗോള ബോക്സ് ഓഫീസിൽ 600 കോടിയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ലിയോ.

ലിയോയുടെ വൻ വിജയം ആഘോഷിക്കാൻ ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ   നവംബർ ഒന്നിന് ചെന്നൈയിലെ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ ഒത്തുകൂടി ( Leo success meet).  ദളപതി വിജയ്, തൃഷ, ലോകേഷ് കനകരാജ് എന്നിവരുൾപ്പെടെ നിരവധിപ്പേർ പങ്കെടുത്ത ചടങ്ങിൽ വിജയ് നടത്തിയ പ്രസംഗമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്.

എൻ നെഞ്ചിൽ കുടിയിരിക്കും അൻബാന നൻബർകളെ എന്ന് പറഞ്ഞാണ് വിജയ് പ്രസംഗം ആരംഭിച്ചത്. നിങ്ങളെല്ലാവരും എന്റെ ഹൃദയത്തിലാണ് ജീവിക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ നിങ്ങളുടെ ഹൃദയത്തിലും ജീവിക്കുന്നുണ്ടെന്ന് അറിയാമെന്ന് പറഞ്ഞുകൊണ്ട് ആരാധകരെ കോരിത്തരിപ്പിച്ച് തുടങ്ങിയ പ്രസംഗത്തിൽ വിജയ് പല വിഷയങ്ങളും പറഞ്ഞുവച്ചു.

സൂപ്പർ സ്റ്റാർ വിവാദം

ഇവിടെ ഒരേയൊരു സൂപ്പർസ്റ്റാറും തലയും ഉലകനായകനും മാത്രമാണ് ഉള്ളതെന്നും ജനങ്ങളാണ് യഥാർഥ രാജാക്കന്മാരെന്നും വിജയ് പറഞ്ഞു. താൻ ‍ജനങ്ങളുടെ ദളപതിയാണെന്നും വിജയ് പ്രസംഗത്തിൽ പറഞ്ഞു.സോഷ്യൽ മീഡിയയിൽ നടക്കുന്ന സൂപ്പർ സ്റ്റാർ വിവാദത്തോടുള്ള പ്രതികരണമെന്ന നിലയിലാണ് വിജയ് ഇക്കാര്യം സൂചിപ്പിച്ചത്.

ലിയോയ്ക്ക് മുൻപ് ഇറങ്ങിയ വിജയ് ചിത്രമായ വാരിസിൻ്റെ ഓഡിയോ ലോഞ്ച് മുതലാണ് സൂപ്പർ സ്റ്റാർ വിവാദം ആരംഭിച്ചത്. വിജയ് ഒരിക്കൽ ഒരു സൂപ്പർസ്റ്റാർ ആകുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്നും അത് സംഭവിച്ചുവെന്നും ഓഡിയോ ലോഞ്ചിൽ നടൻ ശരത്കുമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിജയ്ക്കും സൂപ്പർസ്റ്റാർ പദവി വേണമെന്ന് ആരാധകർ ആവശ്യപ്പെട്ട് തുടങ്ങി. എന്നാൽ ജയിലർ വൻ വിജയമായതോടെ രജനികാന്ത് മാത്രമാണ് സൂപ്പർസ്റ്റാർ എന്ന് പറഞ്ഞ് രജനി ആരാധകരും രംഗത്ത് എത്തി. തുടർന്ന് രജനി - വിജയ് ആരാധകരുടെ ഫാൻ ഫൈറ്റിനാണ് സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചത്. ഇതിനിടെയാണ് വിജയ് ഇക്കാര്യം സൂചിപ്പിച്ച് രംഗത്ത് വന്നത്.

‘‘ഇവിടെ ഒരേയൊരു പുരട്ച്ചി തലൈവർ മാത്രമാണ് ഉള്ളത്. ഒരേയൊരു നടികർ തിലകം, ഒരേയൊരു പുരട്ച്ചി കലൈഞ്ജർ ക്യാപ്റ്റൻ, ഒരേയൊരു ഉലകനായകൻ, ഒരേയൊരു സൂപ്പർസ്റ്റാർ, ഒരേയൊരു തല. ജനങ്ങളാണ് ഇവിടുത്തെ രാജാക്കന്മാർ, ഞാനാണ് അവരുടെ ദളപതി.’’–വിജയ് തന്റെ പ്രസംഗത്തിൽ പറഞ്ഞു.

സോഷ്യൽ മീഡിയകളിലെ വിഷലിപ്തമായ ഫാൻ ഫൈറ്റുകളിൽ നിന്ന് മാറിനിൽക്കാൻ ആരാധകരോട് താരം ആവശ്യപ്പെടുകയും ചെയ്തു.

ഭാരതിയാർ, അബ്ദുൾ കലാം എന്നിവരെ ഉദ്ധരിച്ച് തന്റെ ആരാധകരോട് വലിയ സ്വപ്നങ്ങൾ കാണാനും ജീവിതത്തിൽ വലിയ ലക്ഷ്യങ്ങൾ കാണാനും ആഹ്വാനം ചെയ്യാനും താരം മറന്നില്ല.

പാട്ട് വിവാദം

" നാ വരവ " എന്ന ഗാനം സൃഷ്ടിച്ച വിവാദത്തെക്കുറിച്ചും വിജയ് വാചലനായി. വിരലുകു എടുകുല തേ പന്തം (വിരലുകൾക്കിടയിലുള്ള പന്തം) എന്നൊരു വരി പാട്ടിൽ ഉണ്ടായിരുന്നു. എന്തുകൊണ്ടാണ് ഇത് ഒരു സിഗരറ്റാണെന്ന് നിങ്ങൾ സങ്കൽപ്പിക്കുന്നത്? ഇത് ഒരു ശക്തമായ പേനയാണെന്ന് വിചാരിക്കുക. പിന്നെ ഒരു ലൈൻ ഉണ്ടായിരുന്നു: 'ക്വാർട്ടർ പാത്തത്തു താണ്ഡവ കൊണ്ട (ക്വാർട്ടർ പോരാ. വലിയ പാത്രം പുറത്തെടുക്കുക). എന്തുകൊണ്ടാണ് ഇത് മദ്യമാണെന്ന് നിങ്ങൾ കരുതുന്നത്? കൂഴു (കഞ്ഞി) എന്ന് കരുതുക. സിനിമയെ സിനിമയായി കാണണമെന്ന് എല്ലാവരോടും ഞാൻ അപേക്ഷിക്കുന്നു എന്ന് പറയാനും വിജയ് മടിച്ചില്ല.

കപ്പ് മുക്കിയം ബിഗിലേ

ദിവ്യദർശിനിയും ആർജെ വിജയും ചേർന്ന് അവതരിപ്പിച്ച പരിപാടിയിൽ ഇരുവരും വിജയിനോട് ചില ചോദ്യങ്ങൾ ചോദിച്ചു.

2026നെ കുറിച്ച് ആർജെ ചോദിച്ചപ്പോൾ 'അത് 2025ന് ശേഷം വരും' എന്നായിരുന്നു വിജയ് തമാശയായി പറഞ്ഞത്. തുടർന്ന് സീരിയസായി മറുപടി നൽകാൻ ആവശ്യപ്പെട്ടപ്പോൾ 'ഫുട്ബോൾ ലോകകപ്പ്' എന്നാണ് താരം പറഞ്ഞത്. എന്നിട്ട് നന്നായിട്ട് ആലോചിക്കാനും വിജയ് പറഞ്ഞു. തുടർന്ന് കപ്പ് മുക്കിയം ബിഗിലേ എന്ന് വിജയ് പറയുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories