Share this Article
Union Budget
ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റെ പുതിയ ചിത്രം നേരിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി
The trailer of Jeethu Joseph-Mohanlal team's new film Neru is out

ബിഗ് സ്ക്രീനിലെ ഹിറ്റ് കോമ്പോ ആയ ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റെ പുതിയ ചിത്രം നേരിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. സമീപകാലത്ത് അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹന്‍ ആയാണ് ലാൽ ചിത്രത്തില്‍ എത്തുന്നത്.

കഥയെക്കുറിച്ച് സൂചനകളൊന്നും തരാതെ എന്നാല്‍ കഥപറച്ചില്‍ രീതിയെക്കുറിച്ച് സൂചന തന്നുള്ളതാണ് ട്രെയ്‍ലര്‍.വലിയ ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ അഭിഭാഷകന്‍റെ കുപ്പായമണിയുന്നത്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 നാണ് ചിത്രം എത്തുന്നത്. കോര്‍ട്ട് റൂം ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം  ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍  നിര്‍മ്മിച്ചിരിക്കുന്നത്. എലോണിന് ശേഷം ആശിര്‍വാദ് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് നേര്.ദൃശ്യം 2 ല്‍ അഭിഭാഷകയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ.ചിത്രത്തിന്‍റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. 

മോഹൻലാലിനൊപ്പം പ്രിയാമണിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സിദ്ദിഖ്,ജ​ഗദീശ്, അനശ്വര രാജൻ, ശാന്തി മായദേവി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.എപ്പോഴും മലയാളികൾക്ക് ഹിറ്റ് സിനിമകൾ സമ്മാനിക്കുന്ന മോഹൻ ലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പിറക്കുന്ന ചിത്രം ​സൈലന്റ് ഹിറ്റായിരിക്കുമെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories