മലൈക്കോട്ടൈ വാലിബനിലെ "റാക്ക്" ഗാനം പുറത്തിറങ്ങി.ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.റാക്ക് സോങ് യാത്രികരുടെ രാത്രി വിശ്രമ കേന്ദ്രത്തിലെ ഒരു ഗാനമാണ്. മോഹൻലാലാണ് ഗാനം ആലപിച്ചിരിക്കുന്നത് പ്രശാന്ത് പിള്ളയാണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. 'മലൈക്കോട്ടെ വാലിബനി'ലെ പുറത്ത് വന്ന രണ്ടാമത്തെ ഗാനം കൂടിയാണിത്.ചിത്രത്തിന്റെ തിരക്കഥാകൃത്തും ഗാനരചയിതാവും പി.എസ്. റഫീഖ് ആണ്.
2024 ജനുവരി 25-നാണ് മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലേക്കെത്തുന്നത്.