ഉലകനായകന്‍ കമല്‍ഹാസന്റെ ചിത്രം റീ റിലീസിനെത്തുന്നു. 2001ലെ ദീപാലി റിലീസായിരുന്ന കമല്‍ഹാസന്‍ ചിത്രം ആളവന്താന്‍ ആണ് രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നത്.
സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത സിനിമ 1000 തിയേറ്ററുകളില്‍ എത്തുമെന്ന് നിര്‍മാതായ വി ക്രിയേഷന്‍സിന്റെ കലൈപ്പുലി എസ് താണു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോഴിതാ റിലീസ് തീയതിയും പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ 8 ന് ചിത്രം തിയറ്ററുകളില്‍ എത്തും. വാര്‍ത്ത പുറത്തുവന്നതോടെ കമല്‍ ആരാധര്‍ ആവേശത്തിലാണ്
സാങ്കേതികപരമായ മികവ് കൊണ്ട് റിലീസ് സമയത്തുതന്നെ ശ്രദ്ധിക്കപ്പെട്ട ആളവന്താന്‍ സംവിധാനം ചെയ്തത് ബാഷയടക്കമുള്ള ഹിറ്റുകള്‍ ഒരുക്കിയ സുരേഷ് കൃഷ്ണ ആയിരുന്നു. ഇരട്ട വേഷത്തിലാണ് കമല്‍ ഹാസന്‍ എത്തിയത്. വിജയ് എന്ന വിജയ് കുമാര്‍, നന്ദു എന്ന നന്ദകുമാര്‍ എന്നിങ്ങനെയായിരുന്നു കഥാപാത്രങ്ങളുടെ പേരുകള്‍. സാങ്കേതിക വിഭാഗങ്ങളില്‍ നിരവധി വിദേശികളും ചിത്രത്തിന്റെ ഭാഗമായിരുന്നു. 25 കോടിയായിരുന്നു ബജറ്റ്. വലിയ പ്രതീക്ഷയോടെയെത്തിയെങ്കിലും ബോക്‌സ് ഓഫീസ് ദുരന്തമായി മാറിയ ചിത്രത്തിന് സ്‌പെഷന്‍ എഫക്റ്റ്‌സിനുള്ള ആ വര്‍ഷത്തെ ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. കമല്‍ ഹാസന്‍ നായകനായ രണ്ട് ചിത്രങ്ങള്‍ക്ക് അടുത്തിടെ ലിമിറ്റഡ് റീ റിലീസ് ഉണ്ടായിരുന്നു. പുഷ്പക്, നായകന്‍ എന്നീ ചിത്രങ്ങളായിരുന്നു അവ. എന്നാല്‍ തമിഴ്‌നാടിന് പുറത്ത് അവ എത്തിയില്ല.