Share this Article
'എന്റെ കണ്ണു നനയിപ്പിയ്ക്കുന്ന ഓർമ്മ'; അവന്തികയ്‌ക്കൊപ്പമുള്ള വിഡിയോ പങ്കുവച്ച് ബാല
വെബ് ടീം
posted on 16-06-2024
1 min read
bala-share-a-video-with-his-daughter-pappu

ഫാദേഴ്സ് ഡേയിൽ ‌മകൾക്കൊപ്പമുള്ള മനോഹരവും ഹൃദ്യവുമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ ബാല. പാപ്പു എന്ന് വിളിക്കുന്ന തന്റെ മകൾ അവന്തികയ്ക്കൊപ്പമുള്ള ഒരു പഴയ വിഡിയോയാണ് ബാല ഷെയർ ചെയ്തിരിക്കുന്നത്. 'എന്റെ കണ്ണു നനയിപ്പിയ്ക്കുന്ന ഓർമ്മ, ഹാപ്പി ഫാദേഴ്സ് ഡേ' എന്നാണ് വിഡിയോയ്ക്ക് ക്യാപ്ഷനായി ബാല കുറിച്ചിരിക്കുന്നത്.ബാലയുടെ പിറന്നാൾ ദിനത്തിൽ ഹാപ്പി ബർത്ത് ഡേ, ഹാപ്പി ബർത്ത് ഡേ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്ന പാപ്പുവിനേ വിഡിയോയിൽ കാണാം.

ഡാഡി എന്ന് മകൾ വിളിച്ചപ്പോൾ അപ്പയെന്ന് ബാല തിരുത്തുന്നതും, അപ്പയോ അതെന്താണെന്ന് പാപ്പു ചോദിക്കുകയും ചെയ്യുന്നുണ്ട്.നിരവധി പേരാണ് അച്ഛനും മകൾക്കും ഫാദേഴ്സ് ഡേ ആശംസ നേർന്നിരിക്കുന്നത്. അമൃതയ്ക്കൊപ്പമാണ് പാപ്പുവിപ്പോൾ കഴിയുന്നത്. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് അമൃതയും ഫാദേഴ്സ് ഡേ ആശംസകൾ അറിയിച്ചിട്ടുണ്ട്. മകൾക്കൊപ്പം അവധിയാഘോഷങ്ങളിലാണ് അമൃതയിപ്പോൾ.

മകൾക്കൊപ്പമുള്ള ബാലയുടെ വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories