ജിഎസ്ടി നികുതികള്‍ കൃത്യമായി ഫയല്‍ ചെയ്യുകയും അടയ്ക്കുകയും ചെയ്തതിന് സിനിമ നിര്‍മ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം. ധനമന്ത്രാലയത്തിന്‍റെ കീഴിലുള്ള സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് പ്രശംസാപത്രം സമ്മാനിച്ചത്.
2022–23 സാമ്പത്തിക വർഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്ര അംഗീകാരം ലഭിച്ചത്. സർട്ടിഫിക്കറ്റ് ലഭിച്ച വിവരം നിർമാണക്കമ്പനി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര ധനമന്ത്രാലയത്തിനുള്ള നന്ദിയും അവർ പങ്കുവെച്ചു.