Share this Article
image
നടനും സംവിധായകനുമായ മനോബാല അന്തരിച്ചു
വെബ് ടീം
posted on 03-05-2023
1 min read
Actor Director and Producer Manobala Passes away

തമിഴ് നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരൾ
സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലായിരുന്നു അന്ത്യം. ഒരാഴ്ചയായി വീട്ടിൽ തന്നെ ചികിത്സ നടത്തിവരികയായിരുന്നു. ഇന്നു ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്

നാൽപത് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പിന്നീട് അഭിനയ രംഗത്തും സജീവമായി. ഇരുനൂറിൽ അധികം ചിത്രങ്ങളിൽ ഹാസ്യ താരമായി വേഷമിട്ടു. സംസ്കാരം പിന്നീട് നടക്കും.ചന്ദ്രമുഖി, അന്യൻ, തമ്പി, യാരെടി നീ മോഹിനി അടക്കം ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  ഭാരതി രാജയുടെ അസിസ്റ്റന്റായാണ് മനോബാല തമിഴ് ചലച്ചിത്ര മേഖലയിലേക്ക്. പിന്നീട് സ്വതന്ത്രസംവിധായകനായി. രണ്ടായിരത്തിൻ്റെ തുടക്കത്തിലാണ് അദ്ദേഹം അഭിനയ മേഖലയിലേക്ക് ചുവട് മാറ്റിയത്.

നടനും സംവിധായകനുമായ മനോബാല അന്തരിച്ചു. 69 വയസായിരുന്നു. കരൾ
സംബന്ധമായ അസുഖത്തെ തുടർന്ന് ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലായിരുന്നു അന്ത്യം. ഒരാഴ്ചയായി വീട്ടിൽ തന്നെ ചികിത്സ നടത്തിവരികയായിരുന്നു. ഇന്നു ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories