ആരാധകരുടെ ചോദ്യങ്ങൾക്കും ഉത്തരങ്ങൾക്കും ഒടുവിൽ പുതിയ ടാറ്റു വെളിപ്പെടുത്തി നടി ഗൗരി കിഷൻ. '96' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ സിനിമരംഗത്തെത്തിയ താരം കഴിഞ്ഞ ദിവസം ടാറ്റു ചെയ്യുന്ന ചിത്രം പങ്കുവെച്ചുകൊണ്ട്, ഇത് തന്റെ ശരീരത്തിൽ എവിടെയാണ് ചെയ്യുന്നതെന്ന് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചോദിച്ചിരുന്നു. നിരവധി ആളുകളാണ് ഇതിനോട് പ്രതികരിച്ചത്.
വയറിന് സമീപത്തായി നെഞ്ചിനോട് ചേർന്നാണ് നടി ടാറ്റു ചെയ്‌തിരിക്കുന്നത്. 'റിബ് ടാറ്റു' എന്നാണ് താരം ഇതിനെ വിളിച്ചത്. നേരത്തെ കൈത്തണ്ടയിൽ ഉദയ സൂര്യന്റെ ടാറ്റു ഗൗരി പതിപ്പിച്ചിരുന്നു.
മോഡേൺ വസ്‌ത്രങ്ങൾ അണിഞ്ഞുള്ള നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മലയാളത്തിൽ സണ്ണി വെയിൻ നായകനായ 'അനുഗ്രഹീതൻ ആന്റണി' എന്ന സിനിമയിലൂടെ മലയാളത്തിലും താരം അരങ്ങേറ്റം കുറിച്ചു. ലിറ്റിൽ മിസ് റാവുത്തർ, അടിയേ എന്നിവയാണ് ഗൗരിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.