Share this Article
പേരിൽ ഭാഗ്യമല്ല, 'വിജയം' കൊണ്ടുവരാൻ വിൻസി അലോഷ്യസ്; ഇനി പുതിയ പേര്; പിന്തുണച്ച് മമ്മൂട്ടിയും
വെബ് ടീം
posted on 01-11-2023
12 min read
Vincy Aloshious changes her name to ‘Win. C’ and Mammootty likely has something to do with it!

മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത 'നായിക നായകൻ' എന്ന പരിപാടിയിലൂടെയാണ് നടി വിൻസി അലോഷ്യസ് സിനിമയിൽ എത്തിയത്. നായിക നായകനിൽ വിൻസി അവതരിപ്പിച്ചിട്ടുള്ള പല സ്കിറ്റുകളും സോഷ്യൽ മീഡിയകളിൽ വൈറലാണ്. 

സുരാജ് വെഞ്ഞാറന്മൂട് നായകനായ വികൃതി എന്ന ചിത്രമാണ് വിൻസി ആദ്യമായി അഭിനയിച്ച മലയാള സിനിമ. തുടർന്ന്   വന്ന നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ വിൻസിക്ക് കഴിഞ്ഞിട്ടുണ്ട്.  രേഖ എന്ന സിനിമയിലെ അഭിനയത്തിന്  മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും താരത്തെ തേടിയെത്തി.

കരിയറിൽ വെന്നിക്കൊടി പാറിച്ച് മുന്നേറുന്ന താരം പേര് മാറ്റൻ ഒരുങ്ങുകയാണ്. Vincy Aloshious എന്നപേര് Win C എന്നാക്കാൻ ആണ് താരത്തിൻ്റെ പദ്ധതി. മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ കാരണമെന്നാണ് വിൻസി പറയുന്നത്. ഇൻസ്റ്റഗ്രാമിലും തന്റെ പേര് iam Win c എന്ന്  വിൻസി അലോഷ്യസ് മാറ്റിയിട്ടുണ്ട്.


‘‘ആരെങ്കിലും എന്നെ വിൻ സി എന്ന് വിളിക്കുമ്പോഴെല്ലാം ഒരുപാട് സന്തോഷം തോന്നാറുണ്ട്. എനിക്ക് പെട്ടെന്ന് അദ്ഭുതവും അഭിമാനവും തോന്നും.  ഞാൻ വിജയം മുറുകെ പിടിച്ചതുപോലെ തോന്നും. പക്ഷേ മമ്മൂക്ക എന്നെ ‘വിൻ സി’ എന്ന് വിളിച്ചപ്പോൾ എന്റെ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നു. അതുകൊണ്ട് ഞാൻ സന്തോഷത്തോടെയും അഭിമാനത്തോടെയും എന്റെ പ്രൊഫൈൽ പേര് മാറ്റുകയാണ്. ഇനി മുതൽ എല്ലാവരും എന്നെ വിൻ സി എന്ന് വിളിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’’ വിൻസി കുറിച്ചു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories