പർദ്ദ ധരിച്ചുള്ള നടി സ്വാതി റെഡ്ഡിയുടെ ഒരു വീഡിയോ ചര്‍ച്ചയാകുന്നു. റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള സ്വാതിയുടെ വീഡിയോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നുത്. വേഷം മാറിയിട്ടാണ് താരം എത്തിയിരിക്കുന്നത്.
പര്‍ദ്ദ ധരിച്ചുള്ള തന്റെ വീഡിയോ താരം തന്നെയാണ് പങ്കു വച്ചിരിക്കുന്നത്.
ഏതെങ്കിലും പുതിയ സിനിമയുടെ ഭാഗമായിട്ടുള്ള വീഡിയോ ആണോ എന്ന് വ്യക്തമല്ല. എന്തായാലും സ്വാതി റെഡ്ഡി പങ്കുവെച്ച വീഡിയോ ഹിറ്റായിരിക്കുകയാണ്. കണ്ണുകളില്‍ നോക്കി താരത്തെ തിരിച്ചറിയാമെന്ന് പറയുന്നവരും കുറവല്ല. മുഖം വ്യക്തമാക്കിയിട്ടുള്ള വീഡിയോയും ചേര്‍ത്താണ് താരം പങ്കുവെച്ചിരിക്കുന്നത്.
മലയാളത്തിൽ ആമേൻ, നോർത്ത് 24 കാതം, ജയസൂര്യയുടെ "തൃശൂർ പൂര"ത്തിലും എന്നീ ചിത്രങ്ങളിൽ സ്വാതി റെഡ്‌ഡി അഭിനയിച്ചിട്ടുണ്ട്