രാത്രിയോടെ ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവച്ച വിഡിയോ സംബന്ധിച്ച ചർച്ചകൾ ആണ് സോഷ്യൽ മീഡിയ നിറയെ.വികാരാധീനനായി ആരാധകരോട് സംസാരിക്കുന്ന ദുല്‍ഖറിനെയാണ് വിഡിയോയില്‍ കാണുന്നത്. താന്‍ ഉറങ്ങിയിട്ട് നാളുകളായി എന്നാണ് ദുല്‍ഖര്‍ വിഡിയോയില്‍ പറയുന്നത്. രാത്രിയില്‍ പങ്കുവച്ച വിഡിയോ പിന്നീട് താരം നീക്കം ചെയ്യുകയും ചെയ്തു.
ഞാന്‍ ഉറങ്ങിയിട്ട് നാളുകളായി. ജീവിതത്തില്‍ ആദ്യമായി ചില അവസ്ഥയിലൂടെ കടന്നുപോവുകയാണ്. കാര്യങ്ങളൊന്നും പഴയപോലെ ആകുന്നില്ല. അത് മനസ്സില്‍ നിന്ന് കളയാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിയിരിക്കുന്നു. എനിക്ക് കൂടുതല്‍ പറയാന്‍ ആഗ്രഹമുണ്ട്, പക്ഷേ എന്നെ അനുവദിക്കുമെന്ന് എനിക്ക് ഉറപ്പില്ല.- വിഡിയോയില്‍ ദുല്‍ഖര്‍ പറയുന്നു. നിറകണ്ണുകളോടെ വികാരാധീനനായാണ് താരത്തിന്റെ സംസാരം.
കമന്റുകള്‍ വന്നതിനു പിന്നാലെ താരം വിഡിയോ നീക്കം ചെയ്തു. എന്നാല്‍ വിഡിയോയുടെ സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുകയാണ്. താരത്തിന് എന്താണ് സംഭവിച്ചത് എന്ന ചോദ്യവുമായി നിരവധി ആരാധകരാണ് എത്തുന്നത്. സിനിമയുടെ പ്രമോഷനാണോ എന്ന് ചോദിക്കുന്നവരുമുണ്ട്.
വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക:https://youtube.com/shorts/ElZUjvGyHW4?feature=share