Share this Article
മലയാളി ഫ്രം ഇന്ത്യ ബോക്സ് ഓഫീസ് തൂക്കിയോ? ആദ്യ ദിന കളക്ഷൻ ഇങ്ങനെ
വെബ് ടീം
posted on 02-05-2024
1 min read
Malayalee From India Box Office Collection Day 1 Nivin Pauly , Dhyan Sreenivasan

Malayalee From India Box Office Collection Day 1: തട്ടത്തിൻ മറയത്ത്, പ്രേമം, ആക്ഷൻ ഹീറോ ബിജു തുടങ്ങി നിരവധി സിനിമകളിലൂടെ ബോക്സ് ഓഫീസും പ്രേക്ഷകരുടെ ഹൃദയവും തൂക്കിയ താരമാണ് നിവിൻ പോളി.

അടുത്ത കാലത്തായി നിവിൻ പോളിയുടെ രാശി അത്ര നല്ലതായിരുന്നില്ല. ചെയ്യുന്ന സിനിമകളെല്ലാം ഒന്നിന് പിറകെ ഒന്നായി പാളുകയായിരുന്നു. അതുകൊണ്ട് തന്നെ നിവിൻ പോളിയുടെ തിരിച്ച് വരവിനായി ആരാധകരുടെ കാത്തിരിപ്പായിരുന്നു. അത്തരത്തിൽ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ.മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്.

ചിത്രത്തിൻ്റെ ബോക്സ് ഓഫീസ് കളക്ഷൻ എത്രയാണെന്ന് അറിയാനുള്ള കാത്തിരിപ്പിൽ ആണ് പ്രേക്ഷകർ. ഡിജോ ജോസ് ആൻ്റണി സംവിധാനം ചെയ്ത പൊളിറ്റിക്കൽ ത്രില്ലറിൽ നിവിനൊപ്പം ധ്യാൻ ശ്രീനിവാസനും അനശ്വര രാജനും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

മലയാളി ഫ്രം ഇന്ത്യ ആദ്യ ദിനത്തിൽ ശക്തമായ പ്രകടനം കാഴ്ചവച്ചു എന്നാണ് സാക്‌നിൽക് റിപ്പോർട്ട് ചെയ്യുന്നത്.  2.50 കോടിയിലധികം ആണ് മലയാളി ഫ്രം ഇന്ത്യയുടെ ഫസ്റ്റ് ഡേ കളക്ഷൻ എന്നാണ് റിപ്പോർട്ട്.

Malayalee From India Box Office Report

ഏകദേശം 2.75 കോടി രൂപ മലയാളി ഫ്രം ഇന്ത്യ നേടിയതായി റിപ്പോർട്ടുണ്ട്. 2024 മെയ് 01, ബുധനാഴ്ച രാവിലെ ഷോകൾ 63.45%, ഉച്ചകഴിഞ്ഞുള്ള ഷോകൾ 69.44%, സായാഹ്ന പ്രദർശനങ്ങൾ 64.76%, രാത്രി ഷോകളിൽ 59.89% ഒക്ക്യുപ്പൻസി രേഖപ്പെടുത്തി. മൊത്തത്തിൽ 64.39% എന്ന ശക്തമായ ഒക്യുപൻസി നിരക്ക് ഈ സിനിമ നിലനിർത്തി.

About Malayalee From India

കേരളത്തിലെ മുല്ലക്കര എന്ന സാങ്കൽപ്പിക ഗ്രാമത്തിലെ ജീവിക്കുന്ന യുവാവാണ് ആൽപറമ്പിൽ ഗോപി (നിവിൻ പോളി).  തൻ്റെ ഉറ്റസുഹൃത്ത് മൽഘോഷിനൊപ്പം (ധ്യാൻ ശ്രീനിവാസൻ) നാട്ടിൽ  ഒരു പണിയും ചെയ്യാതെ അലഞ്ഞ് നടക്കുന്ന ഈ കൂട്ടുകാർ ചില പ്രശ്നങ്ങളിൽപ്പെടുന്നതും ഗോപി ഗൾഫിലേക്ക് പോകുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ് മലയാളി ഫ്രം ഇന്ത്യ പറയുന്നത്.

Malayalee From India Box Office Collection Day 1: Nivin Pauly Starrer Earns Strong ₹2.75 Crore

Description: Nivin Pauly's political thriller "Malayalee From India" had a promising opening day at the box office, collecting an estimated ₹2.75 crore net in India. This strong start suggests potential success for the film.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories