ആദ്യഭാഗം അതിഗംഭീര വിജയം നേടിയ ശേഷം 'പുഷ്പ 2: ദ റൂൾ' റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ആവേശമുയർത്തി ആരാധകർക്ക് മുൻപിൽ കൊച്ചിയിലെത്തി അല്ലു അർജുൻ. കൊച്ചിൻ എയർപോർട്ടിൽ ഗംഭീര സ്വീകരണമാണ് ആരാധകർ അല്ലുവിനായി ഒരുക്കിയത്. താരത്തിന്റെ ചിത്രമുള്ള പ്ലക്കാർഡുകളുമായി നൂറുകണക്കിന് ആളുകൾ എയർപോർട്ടിൽ ഒഴുകിയെത്തി. ആരാധകരെ കൈ വീശി അഭിവാദ്യം ചെയ്യാൻ അല്ലു അർജുനും മറന്നില്ല.
'പുഷ്പ 2' പ്രൊമോഷൻ ചടങ്ങിൽ പങ്കെടുക്കാനായാണ് അല്ലു അർജുൻ കൊച്ചിയിലെത്തിയത്.ഗ്രാൻഡ് ഹയാത്തിൽ ആണ് പ്രൊമോഷൻ പരിപാടികൾ. 'പുഷ്പ ഇനി നാഷണല്ല, ഇൻറർനാഷണൽ!' എന്ന ഡയലോഗുമായി എത്തിയിരുന്ന ട്രെയിലർ ഇതിനകം സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്നു കഴിഞ്ഞിരുന്നു.. ഡിസംബർ അഞ്ചിനാണ് ചിത്രത്തിൻറെ വേൾഡ് വൈഡ് റിലീസ്.