പുതിയ ചിത്രമായ രംഗബലിയുടെ പ്രമോഷന്റെ ഭാഗമായാണ് അഭിമുഖം നടത്തിയത്. ചിത്രത്തിന്റെ സംവിധായകൻ പവൻ ബസം സെട്ടിയും താരത്തിനൊപ്പം അഭിമുഖത്തിനുണ്ടായിരുന്നു. അതിനിടെ ഷൈനിന്റെ ഡ്രസ്സിങ് സ്റ്റൈലിനെ അവതാരക പ്രശംസിച്ചു. ഷർട്ട് ഇഷ്ടമായെന്ന് പറഞ്ഞതോടെ താരം ഷർട്ടിന്റെ ബട്ടനുകൾ ഊരുകയായിരുന്നു. പവൻ ഇത് തടയാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്.
എന്നാൽ ഷർട്ട് ഊരി നൽകിയാൽ താന് സ്വീകരിക്കും എന്നാണ് അവതാരക പറഞ്ഞത്. ഷർട്ട് തന്നാൽ അത് ധരിക്കണം എന്നായി ഷൈൻ. ഷർട്ട് ധരിച്ച് സോഷ്യൽ മീഡിയയിൽ ചിത്രം പോസ്റ്റ് ചെയ്യും എന്നായിരുന്നു അവതാരകയുടെ മറുപടി. ഭാഗ്യത്തിന് പാന്റ്സ് ഇഷ്ടമായെന്നു പറഞ്ഞില്ലെന്നും അങ്ങനെയെങ്കിൽ ആകെ കുഴപ്പമായേനെ എന്നും തമാശ രൂപേണ അവതാരക പറഞ്ഞു. എന്നാൽ തൊപ്പി നൽകാൻ ആവശ്യപ്പെട്ടപ്പോൾ അത് പറ്റില്ല എന്നായിരുന്നു ഷൈൻ പറഞ്ഞത്. കൈയിലുണ്ടായിരുന്ന കൂളിങ് ഗ്ലാസ് അവതാരകയ്ക്ക് വയ്ക്കാൻ താരം നൽകി. സമ്മാനമായി അത് താൻ എടുത്തു എന്ന് അവതാരക പറഞ്ഞപ്പോൾ സമ്മാവമല്ല എടുത്തുകൊണ്ടുപോയതാണ് എന്നാണ് താരം പറഞ്ഞത്.
വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക: