Share this Article
നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു
വെബ് ടീം
posted on 13-05-2024
1 min read
actress pavithra jayaram dies in accident

നടി പവിത്ര ജയറാം കാർ അപകടത്തിൽ മരണപ്പെട്ടു. ഹൈദരാബാദിൽ കാറിൽ ബസ് ഇടിച്ചായിരുന്നു മരണം. തൃണയനി എന്ന പരിപാടിയിലൂടെ പ്രശസ്തയായ പവിത്ര സഹോദരി അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, നടൻ ചന്ദ്രകാന്ത് എന്നിവർക്കൊപ്പമായിരുന്നു യാത്ര. 

ഹൈദരാബാദിലെ മെഹബൂബ് നഗറിനടുത്താണ് അപകടമുണ്ടായതെന്ന് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഹനകെരെയിലേക്ക് മടങ്ങുന്നതിനിടെയാണ് പവിത്ര അപകടത്തിൽപ്പെട്ടത്. നടിയുടെ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്നാണ് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്. കാറിൻ്റെ വലതുവശത്ത് ബസ് ഇടിച്ചതായാണ് റിപ്പോർട്ട്. പവിത്ര സംഭവസ്ഥലത്ത് തന്നെ മരിക്കുകയും പവിത്രയുടെ സഹോദരി അപേക്ഷ, ഡ്രൈവർ ശ്രീകാന്ത്, ഭർത്താവ് ചന്ദ്രകാന്ത് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

തെലുങ്ക്, കന്നഡ മേഖലകളിൽ പവിത്ര പ്രധാന റോളുകളിൽ തിളങ്ങി. ‘തിലോത്തമ’, തെലുങ്ക് സീരിയൽ ‘ത്രിനയനി’ തുടങ്ങിയവയിൽ അഭിനയിച്ചു.

ത്രിനയനിയിൽ ആഷിക ഗോപാൽ പദുക്കോൺ, ചന്ദു ഗൗഡ, ശ്രീ സത്യ, പ്രിയങ്ക ചൗധരി, വിഷ്ണു പ്രിയ, ഭാവന റെഡ്ഡി, അനിൽ ചൗധരി, ചല്ല ചന്ദു എന്നിവർക്കൊപ്പം പവിത്ര സ്‌ക്രീനിൽ വേഷമിട്ടു. ദൃഷിക ചന്ദർ, മുന്ന, രവി വർമ്മ, രവി വർമ്മ അദ്ദുരി എന്നിവരോടൊപ്പം ബുച്ചി നായിഡു കന്ദ്രിഗയിലും അഭിനയിച്ചു.

പവിത്രയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളുടെ കമൻ്റ്‌സ് വിഭാഗത്തിൽ പലരും അവരുടെ പെട്ടെന്നുള്ള വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories