ചെന്നൈ: ചിത്രീകരണത്തിനിടെ നടന്‍ സൂര്യക്ക് പരിക്ക്. കങ്കുവ സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നലെ രാത്രിയാണ് നടന് പരിക്കേറ്റത്. ഷൂട്ടിങ്ങിനിടെ റോപ്പ് ക്യാമറ സൂര്യയുടെ തോളിലേക്ക് പൊട്ടി വീഴുകയായിരുന്നു. തുടര്‍ന്ന് സിനിമയുടെ ഇന്നത്തെ ചിത്രീകരണം മാറ്റി. അതേസമയം, നടന്റെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൂര്യയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമാണ് കങ്കുവ. ചിത്രത്തിന്റെ റിലിസിനായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. സിരുത്തെ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'കങ്കുവ' ഒരു മള്‍ട്ടി-പാര്‍ട്ട് റിലീസായിരിക്കുമെന്നാണ് സൂചനകള്‍. ചിത്രത്തിന്റെ ആദ്യ ഭാഗം 2024 വേനലവധിക്ക് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. 38 ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.
ഇന്ത്യന്‍ സിനിമകള്‍ ഇതുവരെ റിലീസ് ചെയ്യാത്ത പ്രദേശങ്ങളില്‍ ഉള്‍പ്പെടെ കങ്കുവ പ്രദര്‍ശനത്തിനെത്തും. നവംബര്‍ 12-ന് പുറത്തിറക്കിയ 'കങ്കുവ'യുടെ ദീപാവലി പോസ്റ്റര്‍ വന്‍തോതില്‍ ശ്രദ്ധേയമായിരുന്നു. 1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന 'കങ്കുവ'യില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
'കങ്കുവ'യുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്.ദേശീയ അംഗീകാരങ്ങള്‍ നേടിയിട്ടുള്ള സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. വെട്രി പളനിസാമിയാണ് ഛായാഗ്രഹണം. മലയാളത്തിലെ എഡിറ്റിംഗ് വിദ?ഗ്ധനായ നിഷാദ് യൂസഫാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നു.