ചരിത്രത്തിലാധ്യമായി ആയിരം കോടിയെന്ന സ്വപ്ന നേട്ടത്തിനരികെ മലയാള സിനിമ. ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുളള കാലയളവിലെ കണക്കുപ്രകാരം 985 കോടിയാണ് മോളിവുഡ് കളക്ഷന്‍.
മെയ്യ് മാസവസാനം ഇറങ്ങാന്‍ പോകുന്ന മമ്മുട്ടി ചിത്രം ടര്‍ബോ,പൃത്ഥിരാജ് ബേസില്‍ ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ഗുരുവായൂര്‍ ്അമ്പല നടയില്‍ തുടങ്ങിയ ചിത്രങ്ങള്‍ കൂടി റിലീസ് ചെയ്യുന്നതോടെ വരുമാന നേട്ടത്തില്‍ 1000കോടി പിന്നിടുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇന്ത്യന്‍ സിനിമയില്‍ 2024ലെ ഗ്രോസ് കളക്ഷന്റെ 20 ശതമാനത്തോളം മലയാള സിനിമയില്‍ നിന്നാണ് ബാക്കി വരുന്ന 38ശതമാനമാണ് ബോളിവുഡിലെ വിഹിതം. കഴിഞ്ഞ വര്‍ഷത്തെ സിനിമകളായ 2018, ആര്‍.ഡി.എക്‌സ്, രോമാഞ്ചം,കണ്ണൂര്‍ സ്‌ക്വാഡ്, നേര് തുടങ്ങിയ സിനിമകള്‍ തകര്‍പ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ചെങ്കിലും 500കോടിയായിരുന്നു മോളിവുഡ് കളക്ഷന്‍.
എന്നാല്‍ ഇക്കൊല്ലം തുടക്കം മുതല്‍ ആറുമാസംകൊണ്ടാണ് 1000കോടിയിലേക്കെത്തിയത്. ആടുജീവിതം, മഞ്ഞുമ്മല്‍ ബോയ്‌സ് ,പ്രേമലു ഭ്രമയുഗം തുടങ്ങിയ സിനിമകളെല്ലാം 100 കോടി ക്ലബ്ബില്‍ മലയാളത്തിലും മറ്റി ഇതര ഭാഷകളിലും വന്‍ വിജയമായി. തുടര്‍ന്നുള്ള സിനിമകളിലും കളക്ഷന്‍ ക്ലബ്ബ് മറികടന്നാല്‍ മലയാള സിനിമ 1000കോടിയും കടക്കുമെന്നും ഉരപ്പാണ്.