Share this Article
Union Budget
നടന്‍ മാരിമുത്തു കുഴഞ്ഞുവീണു മരിച്ചു, അവസാന ചിത്രം ജയിലര്‍
വെബ് ടീം
posted on 08-09-2023
1 min read
ACTOR MARIMUTHU PASSES AWAY

ചെന്നൈ: തമിഴ് സിനിമാ- സീരിയല്‍ നടന്‍ മാരിമുത്തു അന്തരിച്ചു. 58 വയസ്സായിരുന്നു. സീരിയല്‍ ഡബ്ബിങ്ങിനിടെ കുഴഞ്ഞു വീണ മാരിമുത്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം. രജനികാന്തിന്റെ ജയിലറാണ് അവസാനം റിലീസ് ചെയ്ത സിനിമ. 

1999ല്‍ വാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ മാരിമുത്തു സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി. തമിഴില്‍ വന്‍ ഹിറ്റായ എതിര്‍ നീച്ചല്‍ എന്ന സീരിയലിലെ ഇദ്ദേഹത്തിന്റെ ഗുണ ശേഖരന്‍ എന്ന കഥാപാത്രം ടിവി പ്രേക്ഷകര്‍ക്കിടിയില്‍ ഏറെ പ്രചാരം നേടിയതാണ്.  മണിരത്‌നം, വസന്ത്, സീമാന്‍, എസ്‌ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായും മാരിമുത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories