Share this Article
മനസും ബോക്സ് ഓഫീസും കീഴടക്കി മണിയനും കൂട്ടരും; 100 കോടി ക്ലബിൽ 'അജയന്‍റെ രണ്ടാം മോഷണം'
വെബ് ടീം
posted on 30-09-2024
1 min read
ARM

ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയവുമായി അജയന്‍റെ രണ്ടാം മോഷണം. ടൊവിനോ തോമസ് ട്രിപ്പിള്‍ റോളിലെത്തിയ ചിത്രമാണ് ARM'. ജിതിന്‍ ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. 100 കോടി കളക്‌ഷന്‍ സ്വന്തമാക്കിയ വിവരം ടൊവിനോ തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നവാഗതനായ സുജിത്ത് നമ്പ്യാരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

2024 ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളിൽ  നൂറുകോടി കളക്ഷന്‍ നേടുന്ന അഞ്ചാമത്തെ ചിത്രമാണ് എ ആര്‍ എം. 'പ്രേമലു', 'മഞ്ഞുമ്മല്‍ ബോയ്‌സ്', 'ആടുജീവിതം', 'ആവേശം' എന്നീ ചിത്രങ്ങള്‍ 100 കോടി രൂപ ക്ലബില്‍ എത്തിയിരുന്നു. ഇതേസമയം ടൊവിനോ നായകനായി എത്തിയ ചിത്രം 2018 എന്ന ചിത്രവും 100 കോടി രൂപയിലേറെ കളക്ഷന്‍ നേടിയിരുന്നു. 17 ദിവസങ്ങള്‍ക്കൊണ്ടാണ് ആഗോളതലത്തില്‍ 100 കോടി കളക്ഷന്‍ സ്വന്തമാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories