തെന്നിന്ത്യന്‍ താരങ്ങളായ വരുണ്‍ തേജ് കോനിഡേലയും ലാവണ്യ ത്രിപാഠിയും വിവാഹിതരായി. ഇറ്റലിയിലെ ടസ്‌കാനിയയില്‍ വച്ച് ഇന്നലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
എന്റെ പ്രണയം എന്ന അടിക്കുറിപ്പില്‍ വരുണ്‍ തന്നെയാണ് മനോഹരമായ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. തെലുങ്ക് സിനിമാലോകം അടക്കി വീഴുന്ന കോനിഡേല കുടുംബത്തിലെ യുവതലമുറയിലെ അംഗമാണ് വരുണ്‍ തേജ്. അതിനാല്‍ തെലുങ്കിലെ സൂപ്പര്‍താരങ്ങളെല്ലാം വിവാഹത്തിന് എത്തിയിരുന്നു. സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുള്ള നവദമ്പതികളുടെ ചിത്രവും വൈറലാണ്. ചിരഞ്ജീവി, പവന്‍ കല്യാണ്‍, രാം ചരണ്‍, അല്ലു അര്‍ജുന്‍, അല്ലു സിരിഷ്, നാഗ ബാബു, സായ് ധരം തേജ, പഞ്ച വൈഷ്ണവ് തേജ എന്നിവരെയാണ് ചിത്രത്തില്‍ കാണുന്നത്.
ഇവിടെ ക്ലിക്ക് ചെയ്ത് ചിത്രങ്ങൾ കാണാം
തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ സഹോദരന്‍ നാഗേന്ദ്ര ബാബുവിന്റെ മകനാണ് വരുണ്‍. 2023 ജൂണിലാണ് വരുണിന്റേയും ലാവണ്യയുടേയും വിവാഹനിശ്ചയം നടക്കുന്നത്. ഗംഭീര പ്രീ വെഡ്ഡിങ് ആഘോഷങ്ങളോടെയായിരുന്നു ഡെസ്റ്റിനേഷന്‍ വിവാഹം നടന്നത്. ഒക്ടോബര്‍ 30ന് കോക്ടെയില്‍ പാര്‍ട്ടിയോടെ ആഘോഷം ആരംഭിച്ചു. 31നായിരുന്നു മെഹന്ദി ചടങ്ങുകള്‍ നടന്നത്. സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി ഹൈദരാബാദില്‍ വിവാഹ വിരുന്ന് നടത്തും.
ഇവിടെ ക്ലിക്ക് ചെയ്ത് ചിത്രങ്ങൾ കാണാം