Share this Article
തമിഴ് ഹിറ്റ് ചിത്രം മൂക്കൂത്തിയമ്മന്റെ രണ്ടാം ഭാഗം എത്തുന്നു
The second part of the Tamil hit film Mookoothiyamman is coming

2020തില്‍ പുറത്തിറങ്ങിയ തമിഴ് ഹിറ്റ്  ചിത്രം മൂക്കൂത്തിയമ്മന്റെ രണ്ടാം ഭാഗം എത്തുന്നു. ആക്ഷേപഹാസ്യ പശ്ചാതലത്തിലിറങ്ങിയ ചിത്രം നിരവധി രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളും ചിത്രം ചര്‍ച്ച ചെയ്തിരുന്നു.

ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത ആദ്യ ഭാഗം പ്രേക്ഷകരില്‍നിന്ന് മികച്ച പ്രതികരണം നേടിയിരുന്നു. ആദ്യ ഭാഗത്തില്‍ നയന്‍താരയുടെ ദേവീ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ സിനിമയുടെ രണ്ടാം ഭാഗത്തില്‍ നയന്‍താര ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

രണ്ടാം ഭാഗത്തില്‍  തൃഷയാകും നായികയെന്നാണ് സൂചന. കൂടാതെ സംവിധായകന്‍ ആര്‍ ജെ ബാലാജിയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കും. ഒന്നാം ഭാഗത്തില്‍ ഉര്‍വശി, അജയ് ഘോഷ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

ജീവിതത്തില്‍ ധാരാളം കഷ്ടപ്പാടുകളുണ്ടായിരുന്ന യുവാവിന്റെ മുന്‍പിലേക്കു മൂക്കുത്തി അമ്മന്‍ എന്ന കുല ദൈവം പ്രത്യക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് പറയുന്നത്.  മൂക്കൂത്തിയമ്മന്‍ സിനിമയെ കുറിച്ചുള്ള രണ്ടാം ഭാഗത്തന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 

  
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories