Share this Article
Union Budget
വിവാദവും വൻ വിജയവും, 'എമ്പുരാന്‍' ഒടിടി റിലീസ് പ്രഖ്യാപിച്ചു
വെബ് ടീം
posted on 17-04-2025
1 min read
emburaan

റിലീസ് ആയതിനു പിന്നാലെ വിവാദവും തീയേറ്ററുകളില്‍ വന്‍വിജയവുമായ മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം 'എമ്പുരാന്‍' ഒടിടി റിലീസ് പ്രഖ്യാപിച്ചു.ഏപ്രില്‍ 24-ന് ചിത്രം ജിയോ ഹോട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും. അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ച് സാമൂഹികമാധ്യമങ്ങളില്‍ ഒടിടി റിലീസ് പോസ്റ്റര്‍ പങ്കുവെച്ചു.മാര്‍ച്ച് 27-നായിരുന്നു ചിത്രം ആഗോള റിലീസായി പ്രദര്‍ശനത്തിന് എത്തിയത്. തീയേറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്.

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്ത 'തുടരും' തീയേറ്ററില്‍ എത്തുന്നതിന് ഒരുദിവസം മുമ്പാണ് 'എമ്പുരാന്‍' റിലീസ് എന്ന പ്രത്യേകതയുമുണ്ട്.തീയേറ്ററില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ചിത്രത്തിന്റെ പ്രദര്‍ശനം നാലാം ആഴ്ചയിലേക്ക് കടക്കുകയാണ്. 250 കോടിയിലേറെ കളക്ഷന്‍ നേടിയ 'എമ്പുരാന്‍' ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു. മാര്‍ച്ച് 27-നായിരുന്നു ചിത്രം ആഗോള റിലീസായി പ്രദര്‍ശനത്തിന് എത്തിയത്. തീയേറ്ററിലെത്തി ഒരു മാസം പൂര്‍ത്തിയാവും മുമ്പാണ് ഒടിടി റിലീസ്. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനംചെയ്ത 'തുടരും' തീയേറ്ററില്‍ എത്തുന്നതിന് ഒരുദിവസം മുമ്പാണ് 'എമ്പുരാന്‍' റിലീസ് എന്ന പ്രത്യേകതയുമുണ്ട്.തീയേറ്ററില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച ചിത്രത്തിന്റെ പ്രദര്‍ശനം നാലാം ആഴ്ചയിലേക്ക് കടക്കുകയാണ്. 250 കോടിയിലേറെ കളക്ഷന്‍ നേടിയ 'എമ്പുരാന്‍' ഇന്‍ഡസ്ട്രി ഹിറ്റായി മാറിയിരുന്നു.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories