കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി നടൻ ശ്രീനാഥ് ഭാസി പിൻവലിച്ചു. കേസ് അന്വേഷിക്കുന്ന എക്സൈസ് സംഘം നിലവിൽ താരത്തെ കേസിൽ പ്രതി ചേർത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ജാമ്യാപേക്ഷ പിൻവലിച്ചത്. നടൻ്റെ ഹർജി ഈ മാസം 22 ന് പരിഗണിക്കാൻ ഹൈക്കോടതി നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് അപേക്ഷ പിൻവലിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് 3 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി തസ്ലീമ സുല്‍ത്താന, ആലപ്പുഴ സ്വദേശി കെ ഫിറോസ് എന്നിവരെ എക്സൈസ് പിടികൂടിയത്. പ്രതികള്‍, നടന്മാരായ ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്ക് കഞ്ചാവെത്തിച്ച് നല്‍കിയിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു.