Share this Article
മമ്മൂട്ടി ചിത്രം യാത്ര 2 വിന്റെ ടീസര്‍ ജനുവരി 5 ന് റിലീസ് ചെയ്യും
The teaser of Mammootty's Yatra 2 will be released on January 5

മഹി വി രാഘവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം യാത്ര 2 വിന്റെ ടീസര്‍ ജനുവരി 5 ന് റിലീസ് ചെയ്യും. മമ്മൂട്ടി ഫേസബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആന്ധ്രാ മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖരറെഡിയുടെ ജീവിതകഖ പറയുന്ന യാത്രയുടെ രണ്ടാം ഭാഗത്തില്‍ ജീവയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

2019-ല്‍ മമ്മൂട്ടിയെ നായകനാക്കി പുറത്തിറക്കിയ 'യാത്ര'യുടെ രണ്ടാം ഭാഗമാണ് ചിത്രം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തിയത്. 1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് ഈ ബയോപിക്കില്‍ പറഞ്ഞത്. ആന്ധ്രാപ്രദേശിനെ ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ 2004-ല്‍ 1475 കിലോമീറ്ററോളം വൈഎസ്ആര്‍ നടത്തിയ പദയാത്രയെ കുറിച്ചാണ് സിനിമ കൂടുതലും പ്രതിപാദിച്ചിരിക്കുന്നത്. 26 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രംക്കൂടിയാണ് 'യാത്ര'. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മകന്‍ ജഗമോഹന്‍ റെഡ്ഡിയുടെ കഥയാണ് പറയുന്നത്. തമിഴ് താരം ജീവയാണ് ജഗമോഹന്‍ റെഡ്ഡിയുടെ വേഷം ചെയ്യുന്നത്. ഒന്നാം ഭാഗം റിലീസ് ചെയ്ത അതേ ദിവസമായ ഫെബ്രുവരി 8 ന് തന്നെയാണ് യാത്ര 2 റിലീസ് ചെയ്യുക. വി സെല്ലുലോയ്ഡ്, ത്രീ ഓട്ടം ലീവ്‌സ് എന്നിവയുടെ ബാനറില്‍ ശിവ മേക്ക, മഹി വി രാഘവ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സന്തോഷ് നാരായണനാണ് നിര്‍വഹിക്കുന്നത്. സത്യന്‍ സൂര്യന്റേതാണ് ഛായഗ്രഹണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories