Share this Article
നിവിന്‍ പോളി നായകനായി എത്തുന്ന മലയാളി ഫ്രം ഇന്ത്യയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു
The first look of Nivin Pauly's 'Malayali From India' movie has been released

നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണ് മലയാളി ഫ്രം ഇന്ത്യ. സംവിധാനം ഡിജോ ജോസ് ആന്റണിയാണ്. കോമഡിക്കും പ്രധാന്യമുള്ള ഒരു ചിത്രമായിരിക്കും. ധ്യാന്‍ ശ്രീനിവാസനും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്ന മലയാളി ഫ്രം ഇന്ത്യയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.

നിവിന്‍ പോളി നായകനാകുന്ന 'മലയാളി ഫ്രം ഇന്ത്യ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പല രാജ്യക്കാരുള്ള പോസ്റ്ററില്‍ മുമ്പില്‍ നില്‍ക്കുന്നത് മലയാളിയാണ്. കൗതുകം നിറഞ്ഞ ഈ പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്. നിവിന്‍ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റിഫന്‍ നിര്‍മ്മിക്കുന്ന 'മലയാളി ഫ്രം ഇന്ത്യ' സംവിധാനം ചെയ്യുന്നത് ഡിജോ ജോസ് ആന്റണിയാണ്.

'ജനഗണമന' എന്ന ഹിറ്റ് ചിത്രത്തിന് ശേഷമുള്ള ഡിജോയുടെ ചിത്രം കൂടിയാണിത്. ഒരു ഇടവേളയ്ക്ക് ശേഷം നിവിന്‍ പോളിയുടെ കരിയറിലെ ബജറ്റ് ചിത്രം കൂടിയാണിത്. അനുപമ പരമേശ്വരന്‍, അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നറായി പ്രേക്ഷകരില്‍ എത്തും. ചിത്രത്തിന്റ തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് ആണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories