Share this Article
ടൊവിനോ തോമസും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന 'നടികര്‍ തിലകം' സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി
Tovino Thomas and Soubin Shahir movie'Nadikar Thilakam' shooting has been completed

ടൊവിനോ തോമസും സൗബിന്‍ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന 'നടികര്‍ തിലകം' എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതായി അണിയറ പ്രവര്‍ത്തകര്‍. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന'നടികര്‍ തിലകം' ചിത്രത്തില്‍ ഭാവന, ബാബു വര്‍ഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുവിന്‍ എസ് സോമശേഖരനാണ്. അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories