ഐപിഎസ് ഓഫീസര്‍ മനോജ് കുമാര്‍ ശര്‍മയുടെ ജീവിതം അടിസ്ഥാനമാക്കിയെടുത്ത സിനിമയാണ് 12ത്ത് ഫെയില്‍.തീയേറ്റര്‍ ഇളക്കിമറിച്ചില്ലെങ്കിലും ഇപ്പോള്‍ ഐംഡിബി പുറത്തു വിട്ട ലിസ്റ്റില്‍ ഇന്ത്യയിെല ഏറ്റവും മികച്ച 250 ചിത്രങ്ങളില്‍ ഒന്നാം സ്ഥാനം പരാജയത്തിലും കെട്ടു പോകാത്ത മനുഷ്യരുടെ കഥ പറയുന്ന ഈ ചെറിയ വലിയ സിനിമയ്ക്കാണ്
ലിയോ , സലാര്‍ , അനിമല്‍ , ഡങ്കി എന്നിങ്ങനെ ബജറ്റിലും താരനിരയിലും സമ്പന്നമായ ഒരു പിടി ചിത്രങ്ങള്‍ക്കൊപ്പമാണ് വിക്രാന്ത് മേസി എന്ന ചെറുപ്പക്കാരനെ നായകനാക്കി , അനുരാഗ് പഥക്കിന്റേയും വിനു വിനോദ് ചോപ്രയുടെയും 12ത്ത് ഫെയില്‍ വെള്ളിത്തിരയിലെത്തുന്നത്.പന്ത്രണ്ടാം ക്ലാസില്‍ തോറ്റു പോയ ചമ്പലില്‍ നിന്നുള്ള യുവാവ് , പൊലീസ് സര്‍വീസിന്റെ തലപ്പത്തേക്ക് വരെയെത്തുന്ന യാത്രയാണ് ചിത്രം പറയുന്നത്. ഐപിഎസ് മനേജ് കുമാര്‍ ശര്‍മയുടെയും ഭാര്യ ശ്രദ്ധ ജോഷിയുടെയും ജീവിതത്തെ ആധാരമാക്കി അനുരാഗ് പഥക്ക് രചിച്ച നോവലാണ് ചിത്രത്തിന് പ്രചോദനമായത്.
ഹിന്ദി മീഡിയത്തില്‍ നിന്നുള്ള ,പന്ത്രണ്ടാം ക്ലാസ് പാസ്സാകാന്‍ പോലും കഴിയാതിരുന്ന ഒരു നാട്ടിന്‍പുറത്തുകാരന്റെ നിശ്ചയദാര്‍ഡ്യവും സ്വന്തം ഐഎഎസ് പഠനത്തിനൊപ്പം മനോജിന് കരുത്താവുകയും ചെയ്ത ശ്രദ്ധയുടെ ജീവിതവും കഥയില്‍ ഒരേ പോലെ വന്നു പോകുന്നു.അഴിമതിയും സ്വജനപക്ഷ പാതവും സാധാരണക്കാരോടുള്ള അവഗണനയും അരങ്ങു വാഴുന്ന ഒരിടത്താണ് വിക്രാന്ത് മേസി അവതരിപ്പിക്കുന്ന മനോജിന്റെ കഥപാത്രം ശക്തമായ മറുപടികളിലൂടെ രാഷ്ടീയം പറഞ്ഞു വയ്ക്കുന്നത്.
ഹിന്ദി മീഡിയത്തില്‍ മാത്രം പഠിച്ച ഒരാള്‍ക്ക് എങ്ങിനെ ഇത്ര പ്രധാനപ്പെട്ട ജോലി നല്‍കും എന്ന് ഇന്റര്‍വ്യൂവില്‍ ഇരിക്കുന്നവര്‍ ചോദിക്കുമ്പോള്‍ , ഗ്ലാസ് സ്റ്റീല്‍ കൊണ്ടോ , മണ്ണു കൊണ്ടോ , ചില്ലു കൊണ്ടോ എന്നതല്ല, അതിനുള്ള വെള്ളം ശുദ്ധമാണോ എന്നതാണ് പ്രധാനം എന്നാണ് മനോജ് മറുപടി നല്‍കുന്നത്.അഭിനയത്തിലെ മിതത്വം സൂക്ഷമതയും ചിത്രത്തെ വിക്രാന്തിന്റെതാക്കി മാറ്റുന്നുണ്ട്.ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്ത് മൂന്നു ദിവസം കൊണ്ട് 2023 ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ചിത്രമായി 12ത്ത് ഫെയില്‍.