Share this Article
Union Budget
ജൂനിയര്‍ എന്‍ടിആര്‍ ചിത്രം 'ദേവര'യുടെ ആദ്യ ഗ്ലിംപ്‌സ് വീഡിയോ പുറത്ത്
The first glimpse video of Junior NTR's film 'Devara' is out

ആരാധകരെ ആവേശത്തിലാക്കി ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിന്റെ ആദ്യ ഗ്ലിംപ്‌സ് വീഡിയോ പുറത്ത്. 'ദേവര' എന്നു പേരിട്ടിരിക്കുന്ന ആക്ഷന്‍ ചിത്രം ഏപ്രില്‍ 5 നാണ് പുറത്തിറങ്ങുക.'ആര്‍ആര്‍ആറി'നു ശേഷം ജൂനിയര്‍ എന്‍ടിആര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ദേവര. സിനിമാപ്രേമികളെ ഒന്നടങ്കം ആവേശം കൊള്ളിക്കുന്ന വിഡിയോ ആണ് അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. 1 മിനുട്ടിലധികം ദൈര്‍ഘ്യമുള്ള ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

കൊരട്ടല ശിവയും എന്‍ ടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍  ബോളിവുഡ് താരമായ ജാന്‍വി കപൂറാണ് നായിക. ജാന്‍വി കപൂറിന്റെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര. ചിത്രത്തില്‍ സെയ്ഫ് അലിഖാന്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരുക്കുന്നത്. കൂടാതെ പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അനിരുദ്ധ് ചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുക. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന് ദേവറിന്റെ ഒന്നാം ഭാഗം ഏപ്രില്‍ 5-നാണ് റിലീസ് ചെയ്യുക.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories