Share this Article
ടൊവിനോ തോമസിന്റെ 'അന്വേഷിപ്പിന്‍ കണ്ടെത്തും' ചിത്രത്തിന്റെ ടീസര്‍ വൈറലാകുന്നു
Teaser of Tovino Thomas 'Anveshippin Kandethum' goes viral

സസ്‌പെന്‍സ് നിറച്ച ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസര്‍ വൈറലാകുന്നു. ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ ടീസറാണ് പുറത്തുവിട്ടത്. ടൊവിനോ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും.

എസ്.ഐ ആനന്ദ് നാരായണന്റെ അന്വേഷണമാണ് ചിത്രം പറയുന്നത്. ടൊവിനോ തോമസിന്റെ മൂന്നാമത്തെ പൊലീസ് വേഷമാണിത്. ഒരു പെണ്‍കുട്ടിയുടെ കൊലപാതകവും അതേ തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സിനിമയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മലയാളത്തിലെ എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളിലേക്കൊരു മുതല്‍ക്കൂട്ടാകും എന്ന പ്രതീക്ഷയോടെ എത്തുന്ന ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളില്‍ എത്തും.ഇതിനോടകം ടീസര്‍ വൈറലായി കഴിഞ്ഞു.

അതിദുരൂഹവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ ഒട്ടേറെ രംഗങ്ങള്‍ സിനിമയില്‍ ഉണ്ടാകുമെന്നാണ് ടീസര്‍ പറയുന്നത്. കുറ്റാന്വേഷണ പശ്ചാത്തലത്തിലെത്തുന്ന ചിത്രം ഏറെ സസ്‌പെന്‍സ് നിറച്ചാണ് കടന്നുപോകുന്നത്.  കല്‍ക്കിക്കും എസ്രയ്ക്കും ശേഷം ടൊവിനോ പോലീസ് കഥാപാത്രമായെത്തുന്ന സിനിമയില്‍ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കല്‍ തോമസും ആദ്യമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories