Share this Article
ഷെയ്ന്‍ നിഗം മഹിമ നമ്പ്യാര്‍ ഒന്നിക്കുന്ന ലിറ്റില്‍ ഹാര്‍ട്‌സ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
The first song from Shane Nigam Mahima Nambiar's Little Hearts is out

ഷെയ്ന്‍ നിഗം മഹിമ നമ്പ്യാര്‍ ജോഡി വീണ്ടും  ഒന്നിക്കുന്ന ലിറ്റില്‍ ഹാര്‍ട്‌സ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. വന്‍ വിജയം നേടിയ ആര്‍.ഡി.എക്‌സിന് ശേഷം ഷെയിനും മഹിമയും വീണ്ടും പ്രണയ ജോഡികളാകുന്ന ചിത്രം കൂടിയാണിത്.

വ്യത്യസ്തരായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നവരും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍  സാന്ദ്ര തോമസും വില്‍സണ്‍ തോമസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സാന്ദ്ര തോമസ് പ്രൊഡക്ഷന്റെ ബാനറില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. ആദ്യ ചിത്രം നല്ല നിലാവുള്ള രാത്രി ആയിരുന്നു.

കൈലാസ് മേനോന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴ് പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഹൃദയഹാരിയായ ഈ ഗാനം പാടിയിരിക്കുന്നത് കപില്‍ കപിലനും സന മൊയ്തുട്ടിയും ചേര്‍ന്നാണ്. ബാബുരാജ്, ഷമ്മി തിലകന്‍, ജാഫര്‍ ഇടുക്കി, രഞ്ജി പണിക്കര്‍, ജോണ്‍ കൈപ്പള്ളി, എയ്മ റോസ്മി, മാലാ പാര്‍വതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാര്‍ത്ഥന സന്ദീപ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ലിറ്റില്‍ ഹാര്‍ട്‌സിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടനാണ്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories