Share this Article
മോസ്‌കോ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഇടം നേടി 'ഒഴുകി ഒഴുകി ഒഴുകി'
'ozhuki ozhuki ozhuki' has entered the Moscow International Children's Film Festival

മോസ്‌കോ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഇടം നേടി 'ഒഴുകി ഒഴുകി ഒഴുകി' എന്ന ചിത്രം. പത്രണ്ട് വയസുകാരനായ ആണ്‍കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രം ഫെബ്രുവരി 2നാണ്  തിയറ്റര്‍ റിലീസ് ചെയ്യുന്ന്ത്. സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്യ്ത 'ഒഴുകി ഒഴുകി ഒഴുകി' എന്ന ചിത്രത്തിമാണ് മോസ്‌കോ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ഇടം നേടിയത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ പന്ത്രണ്ടു വയസുകാരാനായി അഭിനയിച്ചത് സഞ്ജീവ് ശിവന്റെ മകന്‍ സിദ്ധാന്‍ഷു സഞ്ജീവ് ശിവനാണ്.

ചിത്രം ഇതിനോടകം പല ഫിലിം ഫെസ്റ്റിവലുകളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സൗബിന്‍ ഷാഹിര്‍, നരേന്‍, ബൈജു സന്തോഷ്  എന്നിവര്‍ മൂന്ന് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യദുകൃഷ്ണന്‍, കൊച്ചുപ്രേമന്‍, അഞ്ജനാ അപ്പുക്കുട്ടന്‍, തുടങ്ങിയവരും ചിത്രത്തിലുണ്ട്. ട്രൈപോഡ് മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ ദീപ്തി പിള്ളൈ ശിവനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബി ആര്‍ പ്രസാദും സഞ്ജീവ് ശിവനും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ സംഗീതം ഹോളിവുഡ് സംഗീത സംവിധായകനായ തോമസ് കാന്റിലിനെനും ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഫെബ്രുവരി രണ്ടിനാണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories