സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന അരുണ്‍ ചന്തു ചിത്രം 'ഗഗനചാരി'യിലെ ആദ്യ ഗാനം പുറത്ത്. ഏലിയന്‍സ്, ഡാര്‍ക്ക് മാറ്റര്‍ തുടങ്ങിയ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രം മലയാള പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും.മുന്‍പ് മലയാള സിനിമയില്‍ അധികം ശ്രമിക്കപ്പെടാത്ത ഒരു വിഭാഗമായിരുന്നു സയന്‍സ് ഫിക്ഷന്‍. എന്നാല്‍ അടുത്തിടെ പുറത്തിറങ്ങിയ ഒന്‍പത്, ചുരുളി, റെഡ് റെയിന്‍ തുടങ്ങിയ സിനിമകള്‍ ഈ വിഭാഗത്തില്‍ പെടുന്നവയാണ്.
അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന എലിയന്‍ ചിത്രമായ ഗഗനചാരി യും ഈ വിഭാഗത്തില്‍ പെടുന്നവയാണ്. ഇപ്പോള്‍ ചിത്രത്തിന്റെ ആദ്യഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ശങ്കര്‍ ശര്‍മ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയത് മനു മഞ്ജിത് ആണ്. നിരഞ്ജ് സുരേഷ്, ഭദ്ര രജിന്‍, ബി.മുരളീകൃഷ്ണ, ഇവാന്‍ ടി ലീ എന്നിവര്‍ ചേര്‍ന്നണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന്റെ റാപ് വരികള്‍ തയ്യാറാക്കിയിരിക്കുന്നത് രാഹുല്‍ മേനോന്‍ ആണ്. ഗഗനചാരി ആഗോള തലത്തില്‍ വിവിധ ഫെസ്റ്റുകളില്‍ അംഗീകാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. ശേഷം കേരളത്തില്‍ നടന്ന കേരള പോപ് കോണിന്റെ ഭാഗമായും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രേക്ഷകപ്രതികരണങ്ങളാണു ചിത്രത്തിന് ലഭിക്കുന്നത്.
ഇതുക്കൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വല്‍ ഇഫെക്റ്റ്‌സ് എന്നീ വിഭാഗങ്ങളിലായി ന്യൂയോര്‍ക്ക് ഫിലിം അവാര്‍ഡ്‌സ് , ലോസാഞ്ചലസ് ഫിലിം അവാര്‍ഡ്‌സ്, തെക്കന്‍ ഇറ്റലിയില്‍ വച്ചു നടന്ന ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിരു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ അജിത് വിനായകയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ശിവ സായിയും അരുണ്‍ ചന്തുവും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, കെ.ബി.ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍, ജോണ്‍ കൈപ്പള്ളില്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.