മലയാളത്തില്‍ നിന്നുള്ള ചിത്രം പൂവ് 22-ാ മത് ധാക്ക ഫിലിം ഫെസ്റ്റിവലിലേക്ക്. പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ സ്പിരിച്വല്‍ വിഭാഗത്തിലാണ് 'പൂവ്' മത്സരിക്കുക.
അനീഷ് ബാബു അബ്ബാസും ബിനോയ് ജോര്‍ജും ചേര്‍ന്ന് സംവിധാനം ചെയ്തിരിക്കുന്ന പൂവുന്റെ ഏഷ്യന്‍ പ്രീമിയറാണ് ജനുവരി 20 മുതല്‍ 28 വരെയുള്ള ധാക്ക ഫിലിം ഫെസ്റ്റിവലില്‍ നടക്കുന്നത്. വിശ്വാസവും ആത്മീയതയും മനുഷ്യത്വപരമായ കാഴ്ച്ചയിലൂടെ എന്ന പ്രമേയം അവതരിപ്പിക്കുന്ന സിനിമകളാണ് ബംഗ്ലാദേശിലെ 22 മത് ധാക്ക ഫിലിം ഫെസ്റ്റിവലില്‍ പൂവ് സ്പിരിച്വല്‍ വിഭാഗത്തിലുള്ളത്.
ജീവന്‍ എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തിനും മരണത്തിനുമിടയിലുള്ള അവസാന നിമിഷത്തിലെ ചിന്തകളുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. കെപിഎസി ലീല, മീനാക്ഷി അനൂപ്, മഞ്ജുളന്‍, ശ്രുതി വിപിന്‍, ശാന്തി റാവു എന്നിവര്‍ മാത്രമാണ് സിനിമയിലെ അഭിനേതാക്കള്‍ എന്നതും ശ്രദ്ധേയമാണ്. പിങ്ക്‌സ് വിഷ്യല്‍ സ്‌പേസ് നിര്‍മ്മിച്ചിരിക്കുന്ന പൂവിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ജോണ്‍സണ്‍ വി.ദേവസിയാണ്. നിനോയ് വര്‍ഗീസ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.