Share this Article
image
ഫൈറ്റര്‍ സിനിമയ്ക്ക് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്ക്
Fighter movie banned in Gulf countries except UAE

ഹൃത്വിക് റോഷനും ദീപിക പദുക്കോണും പ്രധാന വേഷത്തില്‍ എത്തുന്ന ഫൈറ്റര്‍ സിനിമയ്ക്ക് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്ക്. യുഎഇ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഫൈറ്റര്‍ റിലീസ് തടഞ്ഞുവെന്നാണ് വിവരം.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫൈറ്റര്‍. യുഎഇ ഒഴികെയുള്ള രാജ്യങ്ങളിലെ സെന്‍സറില്‍ ഫൈറ്റര്‍ പരാജയപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് വീണ്ടും സെന്‍സറിന് പോകുന്നതടക്കമുള്ള കാര്യങ്ങള്‍ നിര്‍മ്മാതാക്കള്‍ പരിഗണിക്കുന്നുണ്ട് എന്നാണ് വിവരം. ഫൈറ്ററിന്റെ റിലീസിന് മാത്രം 3.7 കോടിയിലധികം ടിക്കറ്റ് ബുക്കിംഗില്‍ ലഭിച്ചിട്ടുണ്ട്. സിദ്ധാര്‍ഥ് ആനന്ദാണ് ചിത്രത്തിന്റെ സംവിധായകന്‍. ഛായാഗ്രാഹണം സത്ചിത് പൗലോസാണ്.

അനില്‍ കപൂറും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫൈറ്ററില്‍ സഞ്ജീദ ഷെയ്ക്കും നിര്‍ണായക വേഷത്തില്‍ എത്തുന്നു. പഠാന്‍ എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന ഫൈറ്റര്‍ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ കഥയാണ് പറയുന്നത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഷംഷേര്‍ പഠാനി എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് റോഷന്‍ അവതരിപ്പിക്കുന്നത്. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥയായിട്ടാണ് ദീപിക പദുകോണും എത്തുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories