ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററിലെത്തി. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആദ്യമായി എത്തിയ ചിത്രം കേരളത്തില്‍ 300ല്‍ പരം തിയറ്ററുകളിലാണ് റിലീസ് ചെയ്തത്.
\മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രത്തോളം ഹൈപ്പ് അടുത്തകാലത്ത് മറ്റൊരു സിനിമയ്ക്ക് ലഭിച്ചിട്ടില്ല. മലയാളികള്‍ അത്രത്തോളം കാത്തിരുന്നാണ് മലൈക്കോട്ടൈ വാലിബന്‍ തിയേറ്ററുകളില്‍ എത്തിയത്. പുലര്‍ച്ചെ 6.30നാണ് ചിത്രത്തിന്റെ ഫസ്റ്റ് ഷോ റിലീസ് ചെയ്തത്. എല്ലായിപ്പോഴും തിരക്കഥയും സംവിധാനവും കൊണ്ട് വ്യത്യസ്ത സ്‌ക്രീന്‍ ബ്യൂട്ടി നല്‍കുന്ന പെല്ലിശേരി ഇത്തവണ മോഹന്‍ലാലിനെ വെച്ച് എന്ത് മാസ്മരികമാണ് പ്രേക്ഷകര്‍ക്ക് നല്‍കാന്‍ പോകുന്നതെന്ന ആകാംശയിലാണ് ഓരോ മലയാളികളും.
300ല്‍ പരം തിയറ്ററുകളിലാണ് വാലിബന്‍ റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ മാത്രമല്ല വിദേശത്തും മികച്ച സ്‌ക്രീന്‍ കൗണ്ട് ആണ് വാലിബന് ഉള്ളത്. വിദേശത്ത് 59 രാജ്യങ്ങളില്‍ മലൈക്കോട്ടൈ വാലിബന്‍ എത്തും.ജിസിസി കൂടിയായാല്‍ അത് 65 രാജ്യങ്ങളായി മാറും. മോഹന്‍ലാലിന് ഒപ്പം സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആചാരി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്.