മലയാള സിനിമയില ക്യാമ്പസ് കഥകള്‍ പറയുന്ന ഏറ്റവും പുതിയ ചിത്രമാണ് എല്‍.എല്‍.ബി. കോഴിക്കോടിന്റെ പശ്ചാത്തലത്തിലെരുങ്ങുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നവാഗതനായ എ.എം. സിദ്ദിഖ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് എല്‍.എല്‍.ബി. ക്യാമ്പസും രാഷ്ട്രീയവും സസ്‌പെന്‍സും നിറച്ചാണ് എല്‍.എല്‍.ബി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. കോഴിക്കോടിന്റെ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന ചിത്രം മൂന്ന് സുഹൃത്തുക്കളുടെ ലോ കോളേജ് പ്രവേശനവും അവരുടെ സൗഹൃദവും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് പറയുന്നത്. ലൈഫ് ലൈന്‍ ഓഫ് ബാച്ചിലേഴ്‌സ് എന്നതിന്റെ ചുരുക്കെഴുത്താണ് ചിത്രത്തിന്റെ പേരായ എല്‍എല്‍ബി. ഒരു സാധാരണ ക്യാമ്പസ് ചിത്രമെന്ന നിലയില്‍ ആരംഭിച്ച് വേറിട്ട വഴികളിലൂടെയാണ് ചിത്രം കൊണ്ടുപോകുന്നത്. റോഷന്‍ റഹൂഫ്, സുധീഷ്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, സീമ ജി നായര്‍, നാദിറ മെഹ്റിന്‍, എന്നിവരാണ് മറ്റുവേഷങ്ങളിലെത്തുന്നത്. ചിത്രത്തില്‍ അനൂപ് മേനോന്‍ അതിഥിവേഷത്തിലെത്തുന്നുണ്ട്. ഫൈസല്‍ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ബിജിബാലും കൈലാസും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്.