Share this Article
Union Budget
ദിലീഷ് പോത്തന്‍ നായകനായി എത്തുന്ന മനസാ വാചായുടെ ടീസര്‍ പുറത്ത്
The teaser of Dileesh Pothan's Manasa Vacha is out

ദിലീഷ് പോത്തന്‍ നായകനായി എത്തുന്ന പുതിയ ചിത്രം മനസാ വാചായുടെ ടീസര്‍ പുറത്ത്. ധാരാവി ദിനേശ് എന്ന ഒരു കള്ളന്‍ കഥാപാത്രമായാണ് ദിലീഷ് പോത്തന്‍ ചിത്രത്തിലെത്തുന്നത്. 

ഇതുവരെ കണ്ടിട്ടില്ലാത്ത ലൂക്കിലും ഗെറ്റപ്പിലുമാണ് ദിലീഷ് പോത്തനെ ടീസറില്‍ കാണാന്‍ കഴിയുന്നത്. നേരത്തെ പുറത്തു വന്ന മനസാ വാചാ പ്രോമോ സോങ്ങും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ജാസി ഗിഫ്റ്റ് പാടിയ ഗാനം ട്രെന്‍ഡിംഗ് ആയിരുന്നു.

നവാഗതനായ ശ്രീകുമാര്‍ പൊടിയനാണ് മനസാ വാചാ സിനിമയുടെ സംവിധായകന്‍. മിനി സ്‌ക്രീനിലെ നിരവധി കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധ നേടിയൊരാളാണ് ശ്രീകുമാര്‍ പൊടിയന്‍. മജീദ് സയ്ദ് തിരക്കഥ രചിച്ച ചിത്രം ഫെബ്രുവരി ഇരുപത്തിമൂന്നിന് തിയേറ്ററുകളിലെത്തും.

ഫണ്‍ എന്റര്‍ടൈനറായ ചിത്രം സ്റ്റാര്‍ട്ട് ആക്ഷന്‍ കട്ട് പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. ഒനീല്‍ കുറുപ്പാണ് സഹനിര്‍മ്മാതാവ്.ദിലീഷ് പോത്തന് പുറമെ പ്രശാന്ത് അലക്‌സാണ്ടര്‍, കിരണ്‍ കുമാര്‍, സായ് കുമാര്‍, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിന്‍, ജംഷീന ജമല്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

എല്‍ദോ ബി ഐസക് ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നത്. സുനില്‍ കുമാര്‍ പി കെ ആണ് മനസാ വാചാ'സിനിമയുടെ സംഗീത സംവിധായകന്‍. വിജു വിജയന്‍ വി വിയാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories