Share this Article
Union Budget
പ്രേഷകരില്‍ ആകാംഷ സൃഷ്ടിച്ച്‌ 'മഞ്ഞുമ്മല്‍ Boys' ചിത്രത്തിന്റെ ട്രെയിലര്‍
The trailer of the movie 'Manjummal Boys' created excitement among the audience

ജാന്‍ എ മന്‍ എന്ന സിനിമയ്ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മഞ്ഞുമ്മല്‍ ബോയിസ്'. പ്രേഷകരില്‍ ആകാംഷ സൃഷ്ടിക്കുന്ന തരത്തിനുള്ള ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.  

യഥാര്‍ഥ കഥയെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയിസ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്‌മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഒരു സര്‍വൈവല്‍ ത്രില്ലറാണ് ചിത്രമാണ് മഞ്ഞുമ്മല്‍ ബോയിസ് എന്ന സൂചനയാണ് ചിത്രത്തിന്റെ ട്രെയിലറില്‍ നിന്നും ലഭിക്കുന്നത്.ട്രെയിലര്‍ കൊടൈക്കനാലിലേക്കുള്ള ഒരു റോഡ് യാത്ര ആരംഭിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ യാത്രയുടെ ഒരു നേര്‍ക്കാഴ്ച നല്‍കുന്നു. ദി ഡെവിള്‍സ് കിച്ചണില്‍ തങ്ങളുടെ കൂടെയുള്ള ഒരാള്‍ വീഴുമ്പോള്‍ തങ്ങളെ കാത്തിരിക്കുന്ന ആപത്ത് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല.

മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ശ്രീനാഥ് ഭാസിയെ രക്ഷിക്കാനുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ധീരമായ ശ്രമങ്ങളും ചിത്രീകരിക്കുന്നു. പറവ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിചിരിക്കുന്നത് ചിദംബരമാണ്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories