Share this Article
ടൊവിനോ തോമസിന്റെ അന്വേഷിപ്പിന്‍ കണ്ടെത്തും ഇന്ന് തിയേറ്ററുകളില്‍
Tovino Thomas' anveshippin kandethum will hit theaters today

ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ അന്വേഷിപ്പിന്‍ കണ്ടെത്തും ഇന്ന് തിയേറ്ററുകളില്‍. സംവിധായകന്‍ ഡാര്‍വിന്‍ കുര്യാക്കോസിന്റെ ആദ്യ ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും.

ഫൊറന്‍സികിനു ശേഷം ടൊവിനോയുടെ ഒരു ഇന്‍വെസ്റ്റിഗേറ്റീവ് ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. സ്വതന്ത്ര സംവിധായകനായതിന്റെ പ്രതീക്ഷ ഏറെ നിലനിര്‍ത്തിയാണ് ഡാര്‍വിന്‍ ഈ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഭയ്യ ഭയ്യ എന്ന ചിത്രത്തിലൂടെയാണ് ഡാര്‍വിന്‍ സിനിമാ ലോകത്തേക്കെത്തുന്നത്. 

എഴുപത്തിയഞ്ച് ദിവസം നീണ്ടു നിന്ന ചിത്രീകരണത്തിനു ശേഷമാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. തൊണ്ണൂറുകളിലെ സംഭവ വികാസങ്ങളെ മുന്‍ നിര്‍ത്തികൊണ്ടു നിര്‍മിച്ച ചിത്രമായതിനാല്‍ തന്നെ വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന്‍ പറഞ്ഞു.

ചിത്രം പ്രേക്ഷകര്‍ ഇരും കൈയ്യും നീട്ടി സ്വീകരിക്കുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. ടൊവിനോയ്ക്ക് പുറമെ സിദ്ദീഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്. ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത് പുതുമുഖ നായികയായ രമ്യാ സുവിയാണ്.

തീയറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി.ഏബ്രാഹാം, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. വന്‍ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കി വിശാലമായ ക്യാന്‍വാസിലാണ് സിനിമയുടെ അവതരണം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories