നിഗൂഢതകളുടെ ചുരളഴിക്കാന്‍ ക്രൈം ഡ്രാമ, സീക്രട്ട് ഹോം എത്തുന്നു. കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി അഭയകുമാര്‍ കെ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു.
ക്രൈം, ത്രില്ലര്‍ ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ ജനപ്രീതി ഏറെയാണ്. ആകാംഷ ജനിപ്പിക്കുന്ന ചിത്രം മലയാളികള്‍ രണ്ടുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അഭയകുമാര്‍ കെ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രവും അത്തരം ഒരു ക്രൈം സ്റ്റോറിയാണ് പറയുന്നത്. സീക്രട്ട് ഹോം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് കഥ ഒരുക്കിയിരിക്കുന്നത്. നിഗൂഢതകള്‍ നിഴലിക്കുന്ന പോസ്റ്ററാണ് പുറത്തുവന്നത്. ചിത്രം ഫെബ്രുവരി മാസം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സന്തോഷ് ത്രിവിക്രമനാണ്.
അനില്‍ കുര്യന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ശിവദ, ചന്തുനാഥ്, അപര്‍ണ ദാസ്, അനു മോഹന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഓരോ വീട്ടിലും രഹസ്യങ്ങളുണ്ട്' എന്ന ടാഗ്ലൈനുമായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.