Share this Article
image
പ്രേമലു ചിത്രത്തിന്റെ യുകെ, യൂറോപ്പ് വിതരണാവകാശം സ്വന്തമാക്കി യഷ് രാജ് ഫിലിംസ്
Yash Raj Films has acquired the UK and European distribution rights of Premalu

തണ്ണീര്‍ മത്തന്‍ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പ്രേമലു. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന റൊമാന്റിക് കോമഡി ചിത്രത്തിന്റെ യുകെ, യൂറോപ്പ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് യഷ് രാജ് ഫിലിംസ്. 

മികച്ച പ്രേക്ഷക പ്രതികരണം നേടി മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുന്ന ചിത്രമാണ് പ്രേമലു. ചിത്രത്തിന്റെ യുകെ, യൂറോപ്പ് വിതരണാവകാശം സ്വന്തമാക്കിയിരികുകയാണ് ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മാണ-വിതരണ കമ്പനികളിലൊന്നായ യഷ് രാജ് ഫിലിംസ്.

ഗിരീഷ് എഡി യുടെ സംവിധാനത്തില്‍ ഭാവന സ്റ്റുഡിയോസാണ് പ്രേമലും നിര്‍മ്മിച്ചിരിക്കുന്നത്.കേരളത്തില്‍ മാത്രമല്ല വിദേശരാജ്യങ്ങളിലും പ്രേമലുവിന് വലിയ സ്വീകാര്യത ലഭിക്കുന്ന പശ്ചാത്തലത്തിലാണ് യഷ് രാജ് ഫിലിംസിന്റെ നീക്കം. ഫെബ്രുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇതേതുടര്‍ന്ന് കൂടുതല്‍ തിയേറ്ററുകളിലേക്ക് ചിത്രത്തിന്റെ പ്രദര്‍ശനം നീട്ടിയിരുന്നു.

ഇതിനോടകം 27 കോടി രൂപ ചിത്രം നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. നസ്ലിന്‍, മമിത എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് 'പ്രേമലു' നിര്‍മ്മിച്ചിരിക്കുന്നത്.

ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories