Share this Article
ജോണ്‍ ഗ്ലാഡി സംവിധാനം ചെയ്യുന്ന ചിത്രം ബൈരി പാര്‍ട്ട് -1 ന്റെ ട്രെയിലര്‍ പുറത്ത്
The trailer of Byari Part-1 directed by John Glady is out

ജോണ്‍ ഗ്ലാഡി സംവിധാനം ചെയ്യുന്ന ചിത്രം ബൈരി പാര്‍ട്ട്-1 ന്റെ ട്രെയിലര്‍ പുറത്ത്. സയ്യിദ് മജീദ്, മേഘ്ന എലന്‍  എന്നിവരെ കേന്ദ്രകഥാ പാത്രമാക്കി ഒരുങ്ങുന്ന ചിത്രം തക്കന്‍ തമിഴ്നാട്ടില്‍ തലമുറകളായി തുടരുന്ന പ്രാവ് പറത്തലിനെ പ്രമേയമാക്കിയുള്ളതാണ്.

പ്രാവ് പറത്തല്‍ പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണ് ബൈരി പാര്‍ട്ട്-1. ഡികെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വി. ദുരൈരാജാണ് ചിത്രം നിര്‍മ്മിക്കുന്നത്.  ചിത്രത്തിന്റെ ട്രെയിലര്‍ സൗബിന്‍, ഇനിയ, ജി.വി പ്രകാശ് എന്നീ സിനിമാതാരങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ വഴിയാണ് പങ്കുവെച്ചത്.

സയ്യിദ് മജീദ്, മേഘ്ന എലന്‍, വിജി ശേഖര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബൈരി ശക്തിവേലന്റെ ശക്തി ഫിലിം ഫാക്ടറി തിയേറ്റര്‍ റിലീസ് ചെയ്യുന്ന ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

തെക്കന്‍ തമിഴ്നാടിന്റെ പശ്ചാത്തലത്തില്‍ തലമുറകളായി തുടരുന്ന പ്രാവ് പറത്തലിനായി യുവാക്കള്‍ ഒരുക്കുമ്പോള്‍ അവര്‍ നേരിടുന്ന ബുദ്ധിമുട്ടുകളുമാണ് ചിത്രത്തില്‍ ദൃശ്യാവിഷ്‌ക്കരിക്കുന്നത്. 

ബൈരി എന്നാല്‍ പരുന്ത് എന്നാണര്‍ഥം.റേസിംഗ് പ്രാവ് വളര്‍ത്തുന്നവരുടെ ഏറ്റവും വലിയ ശത്രുവായിട്ടാണ് ബൈരിയെ കണക്കാക്കുന്നത്. ഒരാള്‍ 30 പ്രാവുകളെ വളര്‍ത്തിയാല്‍ 3 പ്രാവുകള്‍ മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.

ബൈരി ബാക്കിയുള്ള പ്രാവുകളെയെല്ലാം കൊല്ലും. ഇത് മനുഷ്യജീവിതവുമായി വളരെ സാമ്യമുള്ളതാണ്. കുറച്ച് ആളുകള്‍ക്ക് മാത്രമേ മുകളിലുള്ളവരെ മറികടക്കാന്‍ കഴിയൂ. ഈ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

യഥാര്‍ഥ ജീവിതത്തിലെ പ്രാവ് പറത്തലുകാരാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്. ഇവര്‍ക്ക് പുറമെ ജോണ്‍ ഗ്ലാഡി, രമേഷ് അറുമുഖം, വിനു, ശരണ്യ രവിചന്ദ്രന്‍, കാര്‍ത്തിക് പ്രസന്ന, ദിനേശ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.തടം ഫെയിം അരുണ്‍ രാജാണ് ചിത്രത്തിനായ് സംഗീതം പകരുന്നത്.എ വി വസന്ത കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories