Share this Article
image
ഹക്കീം ഷാജഹാന്‍ ചിത്രം കടകന്റെ ട്രെയിലര്‍ പുറത്തുവിട്ട് ദുല്‍ഖര്‍ സല്‍മാന്‍
Dulquer Salmaan released the trailer of Hakeem Shahjahan movie Kadakan

ഹക്കീം ഷാജഹാന്‍ ചിത്രം കടകന്റെ ട്രെയിലര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

നവാഗതനായ സംവിധായകന്‍ സജില്‍ മമ്പാട് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് കടകന്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ടു.

ബോധിയും എസ്‌കെ മമ്പാടും ചേര്‍ന്ന് തിരക്കഥ രചിച്ച ഈ ഫാമിലി എന്റര്‍ടൈനര്‍ നിര്‍മ്മിക്കുന്നത് ഖലീലാണ്. പ്രണയ വിലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹക്കീം ഷാജഹാന്‍ നായകനായെത്തുന്ന ചിത്രത്തില്‍ ഹരിശ്രീ അശോകന്‍, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ജാഫര്‍ ഇടുക്കി, തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ ഗോപി സുന്ദറിന്റെ സംഗീതവും ഫോള്‍ക്ക്ഗ്രാഫറുടെ വരികളും കോര്‍ത്തിണക്കി എത്തിയ ആദ്യ ഗാനം 'ചൗട്ടും കുത്തും' പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഫോള്‍ക്ക്ഗ്രാഫറും സംഘവും ചേര്‍ന്ന് ആലപിച്ച ഈ ഗാനം സോഷ്യല്‍ മീഡിയകളിലും വലിയ തരംഗമാണ് സൃഷ്ടിച്ചത്.

ലിജോ ജോസ് പെല്ലിശ്ശേരി തന്റെ  ഒഫീഷ്യല്‍ പേജിലൂടെ റിലീസ് ചെയ്ത സെക്കന്‍ഡ് സോങ്ങ് 'അജപ്പമട' ഹനാന്‍ ഷാ,സല്‍മാന്‍ എസ് വി,ബാദുഷ ബിഎം,ദന റാസിക്ക് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്. ഷംസുദ് എടരിക്കോടിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകര്‍ന്ന ഗാനം യൂട്യൂബ് ട്രെന്‍ഡിങ്ങിലാണ്.മാര്‍ച്ച് 1ന് ചിത്രം തിയറ്ററുകളിലെത്തും.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories